ബാര്‍ കോഴ: ഗൂഢാലോചന എപി സുകേശനെതിരായുള്ള ആരോപണം ഐജി എസ്. ശ്രീജിത്ത് അന്വേഷിക്കും

ബിജു രമേശ്എസ്.പി: സുകേശന്‍ ഗൂഢാലോചന ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത് അന്വേഷിക്കും. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇരുവരും ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നു വിജിലന്‍സ് എ.ഡി.ജിപി: എന്‍. ശങ്കര്‍ റെഡ്ഡി, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി: കെ.ജി. സൈമണ്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബാര്‍ കോഴ വിവാദം ബിജു രമേശും എസ്.പി: സുകേശനും ചേര്‍ന്ന് നടത്തിയ നാടകമായിരുന്നുവെന്ന് ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു മന്ത്രിയുടെ രാജിക്കുവരെ ഇടയാക്കിയ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടെതെന്ന യു.ഡി.എഫ്. നേതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണു ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന് അന്വേഷണം കൈമാറുന്നത്.
അതിനിടെ, ബിജു രമേശിനെയും എസ്.പി: സുകേശനെയും അറസ്റ്റ് ചെയ്യണമെന്നു കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍കണ്ട് ആവശ്യപ്പെട്ടു.
ഇന്നലെ മന്ത്രിയുടെ ഓഫീസിലെത്തിയ എം.എല്‍.എമാര്‍ ദീര്‍ഘനേരം രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തി. ക്രൈംബ്രാഞ്ച് അന്വേഷണം മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി രമേശ് എംഎല്‍എ മാര്‍ക്ക് ഉറപ്പുനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























