മാണി ഉദ്ദേശിച്ച ചതിയന്‍ ഉമ്മന്‍ ചാണ്ടിയെന്ന് പിണറായി

മുസ്ലിം ലീഗിന്റെ യാത്രയില്‍ കോട്ടയത്തു കെ.എം. മാണി പറഞ്ഞ ചതിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നു സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ആത്മമിത്രങ്ങളായ എ.കെ. ആന്റണിയും വി.എം. സുധീരനും മാണിയുടെ അഭിപ്രായത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും നവകേരളാ മാര്‍ച്ചിനോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ പിണറായി ആവശ്യപ്പെട്ടു.മുന്നണിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന യു.ഡി.എഫിലെ പ്രമുഖകക്ഷിയുടെ നിലപാട് മുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ തുറന്നുകാണിക്കുകയാണ്.
കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ ഓരോ പദ്ധതികള്‍ പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പിലായി കാണുന്നില്ല.കേന്ദ്രം ഈ വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുപോരുന്നത്.
സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, ജാഥാ അംഗങ്ങളായ എം.വി. ഗോവിന്ദന്‍, പി.കെ. സൈനബ, കെ.ജെ. തോമസ് എന്നിവരുംപത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























