കേരളത്തിലെ ബാറുകള്‍ പൂട്ടിയിട്ടില്ല; കാനം രാജേന്ദ്രന്‍

കേരളത്തില്‍ ബാറുകള്‍ പൂട്ടിയിട്ടില്ലെന്ന് സി. പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ബാറുകള്‍ പൂട്ടിയെന്ന് പറയുന്നത് സാങ്കേതികം മാത്രമാണ്. 2015 നവംബറില്‍ 15.2 ലക്ഷം കെയ്‌സ് മദ്യമാണ് വിറ്റതെങ്കില്‍ ഡിസംബറില്‍ അത് 17.8 ലക്ഷം കെയ്‌സായി ഉയര്‍ന്നു. ഇതെല്ലാം പരിശോധിച്ചുള്ള മദ്യനയമായിരിക്കും ഇടത് മുന്നണി രൂപം നല്‍കുകയെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇടത് മുന്നണി ഒരിക്കലും സരിതയുടെ പുറകെ പോയിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഞങ്ങളാണ് കേസില്‍ പ്രതിയാവേണ്ടിയിരുന്നത്. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് യു.ഡി.എഫ് എം. എല്‍.എമാരാണ് പ്രായദേദമന്യേ കേസില്‍ പ്രതിയായിരിക്കുന്നത് കാനം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























