ആവശ്യം വന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടാണ്, കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടേത് : എ.കെ.ആന്റണി

ആവശ്യം വന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടാണ്. കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടേതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. തന്റെ രണ്ട് സര്‍ക്കാരുകളെക്കാള്‍ മികച്ചതാണ് ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകും. കോണ്‍ഗ്രസ് നേതാക്കള്‍ മനസുകൊണ്ടുകൂടി ഒന്നാകണം. കേരളത്തില്‍ ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കരുത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പണ്ടേ മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടതാണെന്നും ആന്റണി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നേതൃത്വം നല്‍കിയ ജനരക്ഷാ യാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തില്‍ ശംഖുമുഖത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. കുറ്റവാളികള്‍ക്ക് രക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അക്കൗണ്ട് തുറക്കണമെന്ന ബിജെപിയുടെ ആഗ്രഹം നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ വ്യക്തമാക്കി.
കേരളത്തിന്റെ മണ്ണ് വര്‍ഗീയ ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കില്ല. കുറ്റവാളികളുടെ സങ്കേതമായി സിപിഎം മാറി. തേജോവധ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നതെന്നും സുധീരന്‍ ആരോപിച്ചു. അതേസമയം, സമനില തെറ്റിയവരെ പോലെയാണ് മാര്‍ക്‌സിസ്റ്റുകാര്‍ പെരുമാറുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍. ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























