പിണറായിക്കൊപ്പം മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വി.എസ്, വാര്‍ത്ത അടിസ്ഥാനരഹിതമാണ്

പിണറായിക്കൊപ്പം മത്സരിക്കാനില്ലെന്ന് താന്‍ പറഞ്ഞുവെന്ന വാര്‍ത്ത നിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വാര്‍ത്ത പാര്‍ട്ടിയുടെ ശത്രുക്കളെ സഹായിക്കാനാണ്. പിണറായി മല്‍സരിക്കുകയാണെങ്കില്‍ വിഎസ് മല്‍സരിക്കാനില്ലെന്ന കാര്യം കേന്ദ്ര നേതൃത്വത്തെ താന്‍ അറിയിക്കുമെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇതിനോട് പ്രതികരിക്കുകയായിരുന്നു വി.എസ്.
പാര്‍ട്ടിയും, എല്‍ഡിഎഫും ഒറ്റക്കെട്ടായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുകയും വമ്പിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തില്‍ വരികയും ചെയ്യുമെന്നും വി.എസ്. പറഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ മല്‍സരിക്കണം എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം പരോക്ഷമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ സൂചിപ്പിച്ചിരുന്നു.
വിഎസും പിണറായിയും ഒന്നിച്ച് മല്‍സരരംഗത്തുണ്ടാവുമോ എന്ന വിഷയത്തിലാണ് ആശയക്കുഴപ്പം. രണ്ടു പേരും മല്‍സരിക്കട്ടെ എന്നാണ് പിബി തീരുമാനമെങ്കില്‍ താന്‍ മാറി നില്‍ക്കാം എന്നാണ് വിഎസിന്റെ അഭിപ്രായം എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ചില റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























