റിട്ട. അധ്യാപകനും യുവാവും വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിനു പിടിയില്‍

പത്തും ഏഴും വയസ് പ്രായമുള്ള വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് സ്വന്തം വീടുകളിലെത്തിച്ച് പീഡിപ്പിച്ച രണ്ടു വ്യത്യസ്ത കേസുകളില്‍ റിട്ട. അധ്യാപകന്‍ ഇരുമലപ്പടി പുളിക്കക്കുടി മത്തായി (84), കാട്ടുകുടി മനാഫ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ പലപ്പോഴും എത്താതിരുന്ന കുട്ടികളെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പോലീസില്‍ അറിയിക്കുകയായിരുന്നു. എസ്.ഐ. സുധീര്‍ മനോഹറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുറസാഖ്,ഇ.പി. സാജു, സുനില്‍ മാത്യു, ജിജോ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























