കതിരൂര്‍ മനോജ് വധക്കേസ് : പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജയരാജന്റെ അഭിഭാഷകന്റെ അപേക്ഷ പ്രകാരം കഴിഞ്ഞദിവസം ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയ കോടതി വാദം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. മൂന്നുതവണ തലശേരി ജില്ലാസെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജിതള്ളിയിരുന്നു.
ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജയരാജന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും സിബിഐ കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതിയുടെ കൂടി വിധിവന്നശേഷം അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് സിബിഐ. അതേസമയം ഹൈക്കോടതി വിധി എതിരായാല്‍ കോടതിയില്‍ പി.ജയരാജനെ ഹാജരാക്കാനാണ് പാര്‍ട്ടിനീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























