സോളര്‍ കമ്മിഷനില്‍ സരിതയുടെ വിസ്താരം ഇന്നും തുടരും

സോളര്‍ കമ്മിഷനില്‍ സരിത എസ് നായരുടെ വിസ്താരം ഇന്നും തുടരും. മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ഇന്നും സരിതയെ വിസ്തരിക്കും. സരിത നായര്‍ ഉന്നയിച്ച ആരോപണത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ സോളര്‍ കമ്മിഷനില്‍ ഹാജരാക്കിയിരുന്നു. അസോസിയേഷനും സരിതയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇന്ന് കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇന്നലെ സരിത ഒരു പെന്‍െ്രെഡവ് മുദ്രവച്ച കവറില്‍ കമ്മിഷനില്‍ ഹാജരാക്കിയിരുന്നു കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ എത്രയും വേഗം ഹാജരാക്കണമെന്ന് കമ്മിഷന്‍ സരിതയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.സര്‍ക്കാര്‍ അഭിഭാഷകന്റെ ക്രോസ് വിസ്താരവും ഇനി പൂര്‍ത്തിയാകാനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























