ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. നൂറനാട് എരുമക്കുഴി അഖില്‍ ഭവനില്‍ എ.അഖിലാണ് (18) അറസ്റ്റിലായത്. പനി ബാധിതയായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ തകാറിലായിരുന്നതായി കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങളുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് യുവാവ് കുറ്റം സമ്മതിച്ചതോടെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. ഗര്‍ഭിണിയാണെന്നു കണ്ടെത്തിയതോടെ പിന്നീട് പോക്‌സോ വകുപ്പുകൂടി ചേര്‍ത്തു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയുടെ ബാഗില്‍നിന്ന് കത്ത് ലഭിച്ചിരുന്നു. താന്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം കുട്ടിക്ക് അറിയാമായിരുന്നെന്ന് കത്തില്‍ സൂചനയുണ്ട്.
ഇതോടെ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്നുള്ള സംശയം ബലപ്പെട്ടു. കുഞ്ഞിന്റെ പിതൃത്വം ശാസ്ത്രീയമായി തെളിയിക്കാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി അറസ്റ്റിലായ യുവാവിന്റെ രക്തസാംപിള്‍ പൊലീസ് ഇന്നലെ ശേഖരിച്ചു. ഗര്‍ഭസ്ഥശിശുവിന്റെ ഡിഎന്‍എ സാംപിളുകള്‍ നേരത്തെതന്നെ ശേഖരിച്ച് സൂക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha