ജാമ്യം നല്‍കരുത്... മനോജ് വധത്തിന്റെ ബുദ്ധികേന്ദ്രം ജയരാജന്‍; പല മൃഗീയ കൊലക്കേസുകളിലും ജയരാജനുണ്ട്; ജാമ്യാപേക്ഷയെ എതിര്‍ത്ത് സി.ബി.ഐ

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി.ബി.ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മനോജ് വധത്തിന്റെ ബുദ്ധികേന്ദ്രം ജയരാജനാണെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.
പല കൊലക്കേസുകളിലും ജയരാജന്‍ പ്രതിയാണ്. മനോജ് വധക്കേസിന്റെ ഗൂഢാലോചനയിലും ആസൂത്രണം ചെയ്തു നടപ്പാക്കിയതിലും ജയരാജന് പങ്കുണ്ട്. അതിനാല്‍ തന്നെ ജയരാജനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും സി.ബി.ഐ പറഞ്ഞു. ജയരാജന് ജാമ്യം നല്‍കരുതെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























