ബിജു രമേശിനെ അറസ്റ്റ് ചെയ്യും

ബിജുരമേശിനെ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി. എന്നാല്‍ ബിജുവിന്റെ അറസ്റ്റ് കേരള കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമം.
കൈക്കൂലി കൊടുക്കുന്നത് തെറ്റാണെന്ന നിയമം മുന്‍നിര്‍ത്തി മാത്രമായിരിക്കുകയില്ല അറസ്റ്റ്. പകരം കെ എം മാണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണമായിരിക്കും ബിജുവിന്റെ അറസ്റ്റിലേക്ക് നീങ്ങുക.
ക്രൈംബ്രാഞ്ച് അന്വേഷണം ഇതിന്റെ ഭാഗമാണ്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം വേണമെന്ന് അഡീഷണല്‍ ഡിജിപി അനന്തകൃഷ്ണന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനന്തകൃഷ്ണന്‍ ചെന്നിത്തലയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനാണ്.
സുകേശനെ കേസില്‍ പ്രതിചേര്‍ക്കാനുള്ള എല്ലാ തെളിവുകളും ക്രൈംബ്രാഞ്ചിന്റെ കൈയിലുണ്ട്. ബിജു രമേശും കേസില്‍ പ്രതിയാകും. കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇക്കാലമത്രയും ബിജുവിനെ രമേശ് ചെന്നിത്തല ഭയപ്പെടുത്തിയിരുന്നത്. എന്നാല്‍ അത് കേള്‍ക്കാതെ രമേശിന്റെ പേരില്‍ ആരോപണം ഉന്നയിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.
അതേസമയം ബിജുവിനെ അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ഇത് വന്‍ വാര്‍ത്തയായി മാറി കഴിഞ്ഞു.
രമേശ് ചെന്നിത്തലയുടെ നീക്കങ്ങള്‍ സാകൂതം കാത്തിരിക്കുകയാണ്. കേരള കോണ്‍ഗ്രസും ബിജുരമേശും. ഏതാനും ദിവസങ്ങള്‍ക്കു മുമ്പു തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്ന് ബിജുരമേശ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ അന്നൊന്നും അറസ്റ്റ് നടന്നില്ല. അതിനിടെയാണ് ഏഷ്യാനെറ്റിലെ ടെലിവിഷന്‍ അഭിമുഖത്തില്‍ ബിജുരമേശ് മനസ് തുറന്നത്. അവതാരകന്റെ വാക്ചാതുര്യത്തില്‍ വീണു പോകുകയായിരുന്നു പാവം ബിജുരമേശ്.
കെ എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഏതായാലും ബിജുരമേശിനെ പിടിക്കാനിടയില്ല. കാരണം തന്റെ ചെലവില്‍ ബിജുരമേശിനെ പിടിക്കാന്‍ ചെന്നിത്തലയെ മാണി അനുവദിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























