കിണറ്റിലെ വെള്ളത്തിന് തീപിടിക്കുന്നു, വെള്ളത്തില്‍ തീ കത്തുന്ന ദ്രാവകം ചേര്‍ന്നിട്ടുണ്ടോ എന്ന് സംശയം

കിണറ്റില്‍ നിന്നു കോരിയ വെള്ളത്തില്‍ പെട്രോളിയത്തിന്റെ അംശം. കൊട്ടിയം പറക്കുളം തെക്കേവീട്ടില്‍ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള ഷെഫിന്‍ ഫര്‍ണിച്ചര്‍ കടയുടെ സമീപത്തെ കിണറിലെ വെള്ളത്തിലാണ് ഈ അദ്ഭുത പ്രതിഭാസം. ഫര്‍ണിച്ചര്‍ കടയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഒരാഴ്ച മുന്‍പാണു കിണര്‍ ഉപയോഗിച്ചു തുടങ്ങിയത്. അന്നു മുതല്‍ വെള്ളത്തിനു ഡീസലിന്റെ ഗന്ധം ഉണ്ടായിരുന്നു. ഇന്നലെ ഉടമയോടു വിവരം ധരിപ്പിച്ചു. വെള്ളം തൊട്ടി ഉപയോഗിച്ച് ഇടിച്ചു കലക്കി കോരി നോക്കിയപ്പോള്‍ പാടപൊലെ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഉടന്‍തന്നെ സമീപത്തെ പെട്രോള്‍ പമ്പില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























