ബസ് നിരക്ക് കുറച്ചു; മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് ആറാക്കി

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളുടെ നിരക്കുകള്‍ കുറച്ചു. മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് ആറു രൂപയാക്കി. ഓര്‍ഡിനറിയുടെ എല്ലാ നിരക്കുകളിലും ഒരു രൂപ വീതം കുറയും.
സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പുതിയ നിരക്ക് ബാധകമല്ല. ക്രൂഡ് ഓയില്‍ വില കുറഞ്ഞത് കണക്കിലെടുത്താണ് മന്ത്രിസഭാ യോഗം ബസ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം എടുത്തത്.
സ്വകാര്യ ബസുകളും നിരക്ക് കുറയ്ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇക്കാര്യം ഗതാഗത മന്ത്രി ബസ് ഉടമകളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























