സരിതയ്‌ക്കെതിരെ പോലീസ് അസോസിയേഷന്‍ രംഗത്ത്

സരിത എസ്. നായരെ അധിക്ഷേപിച്ച് പോലീസ് അസോസിയേഷന്‍. സരിത പേപ്പട്ടിയും ഭൂതവുമാണെന്ന് പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളന ചര്‍ച്ചയില്‍ യു.ഡി.എഫ് അനുകൂല വിഭാഗം കുറ്റപ്പെടുത്തി. ഭരണാനുകൂല വിഭാഗം രൂക്ഷമായ വിമര്‍ശനമാണ് സരിതയ്ക്ക് എതിരെ ഉന്നയിച്ചത്.
അതേസമയം ഒട്ടേറെ സര്‍വീസ് സംഘടനകള്‍ ഉണ്ടായിരിന്നിട്ടും എന്തുകൊണ്ടാണ് പോലീസ് അസോസിയേഷന്റെ പേര് മാത്രം സോളാര്‍ കേസില്‍ പരാമര്‍ശിക്കപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് ഇടത് അനുകൂല അംഗങ്ങള്‍ ആവശ്യപ്പെട്ടു. പോലീസ് അസോസിയേഷന് വേണ്ടി തന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് സരിത വെളിപ്പെടുത്തിയ സംസ്ഥാന സെക്രട്ടറി ജി.ആര്‍ അജിത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച.
അസോസിയേഷനിലെ മുന്‍ ഭാരവാഹികളാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്ന് സംസ്ഥാന കമ്മറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് അജിത്ത് പ്രസ്താവിച്ചിരുന്നു.
എന്നാല്‍ മുന്‍ ഭാരവാഹികളുടെ പേര് പറഞ്ഞ് ഭാരവാഹികള്‍ക്ക് തടിയൂരാനാകില്ലെന്നും ആരോപണവിധേയര്‍ സത്യസന്ധത തെളിയിക്കണമെന്നും മറുപക്ഷം പ്രതികരിച്ചു. സമ്മേളനം എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് സി. വിനായകന്‍ അധ്യക്ഷത വഹിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























