കളർകോട് അപകടത്തിന് പിന്നാലെ കോളേജ് ഹോസ്റ്റൽ അധികൃതർക്കെതിരെ മരിച്ച ആൽബിൻ ജോർജിന്റെ അമ്മ: സമയ നിയന്ത്രണം ഏർപ്പെടുത്തി:- ഒന്നാം വർഷ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറേണ്ട സമയം രാത്രി 7.30
ആറ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായ ആലപ്പുഴ കളർകോട് അപകടത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിനെതിരെ അപകടത്തിൽ മരിച്ച ആൽബിൻ ജോർജിന്റെ അമ്മ, രംഗത്ത് എത്തിയതിനു പിന്നാലെ കോളേജ് ഹോസ്റ്റലിൽ സമയ നിയന്ത്രണം ഏർപ്പെടുത്തി. ഒന്നാം വർഷ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറേണ്ട സമയം രാത്രി 7 30 ആക്കിയാണ് നിജപ്പെടുത്തിയത്. മെഡിക്കൽ കോളേജ് പിടിഎ യോഗത്തിലാണ് ധാരണ.
ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മറിയം വ്യക്തമാക്കി. 'ഒന്നാം വർഷ വിദ്യാർത്ഥികൾ രാത്രി ഏഴരയ്ക്ക് മുമ്പ് ഹോസ്റ്റലിൽ കയറണം, അതിനുശേഷം കയറണമെങ്കിൽ മാതാപിതാക്കൾ വിളിച്ചുപറയണം'എന്നാണ് പ്രിൻസിപ്പൽ വ്യക്തമാക്കിയത്. താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താനാണ് മെഡിക്കൽ കോളേജ് പിടിഎ യോഗത്തിൽ ധാരണയായത്.
ഹോസ്റ്റലിൽ സമയ ക്രമീകരണം വേണമെന്ന് പിടിഎ യോഗത്തിൽ മാതാപിതാക്കളാണ് ആവശ്യപ്പെട്ടത്. ആലപ്പുഴ മെഡിക്കൽ കോളേജിന് വേണ്ടി മാത്രമായി സമയം പുനർക്രമീകരിക്കാൻ സാധിക്കില്ലെന്നും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കുമെന്നും പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി അറിയിച്ചു. മെഡിക്കൽ കോളേജിന് ചുറ്റുമതിൽ നിർമിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് നൽകിയെന്നും പ്രിൻസിപ്പൽ പിടിഎ യോഗത്തില്‍ അറിയിച്ചു.
അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് തുടർ കൗൺസിലിങ്ങ് നൽകും. ആദ്യ വർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് കൗൺസിലിങ്ങ്. കഴിഞ്ഞ ദിവസമാണ് ആളിന്റെ മാധവ് ആരോപണവുമായി രംഗത്ത് എത്തിയത്.
ഹോസ്റ്റലിൽ കയറാനുള്ള സമയം 7.30 ആണെന്നാണ് നിബന്ധന. അങ്ങനെ ഇരിക്കെ അപകടസമയത്ത് അതായത് ഒൻപത് മണിക്ക് ശേഷവും വിദ്യാർത്ഥികൾ പുറത്ത് പോയത് ഹോസ്റ്റൽ അധികൃതർക്ക് ഉണ്ടായ വീഴ്ചയാണെന്നും വിദ്യാർത്ഥികൾക്ക് തോന്നുംപടി പുറത്ത് പോകാനുള്ള അനുമതി നൽകരുതെന്നും ആൽബിന്റെ അമ്മ മീന ആരോപണം ഉന്നയിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആൽബിൻ മരിച്ചത്.
ഹോസ്റ്റലിൽ ആവുമ്പോൾ എപ്പോഴും കേറി വരാം ഇറങ്ങിപ്പോകാം എന്ന സ്ഥിതിയാണ്. താനൊപ്പിട്ട് നൽകിയ റൂൾസ് ആൻ്റ് റെഗുലേഷൻസ് ഉണ്ട്. അതിൽ ഏഴരയ്ക്ക് കുട്ടികൾ കയറണമെന്നാണ്. എപ്പോൾ പുറത്തു പോയി, എപ്പോൾ കാറെടുത്തു എന്നതൊന്നും അറിയില്ല. ഇതെല്ലാം അറിയുന്നത് വാർത്ത കണ്ടിട്ടാണ് അറിയുന്നത്. ഹോസ്റ്റൽ അധികൃതരോടും സർക്കാർ അധികൃതരോടും പറയാനുള്ളത് ഹോസ്റ്റലിൽ താമസിക്കുമ്പോൾ മകൻ വീട്ടിലേക്കാൾ സുരക്ഷിതമായിരിക്കുമെന്നാണെന്നും ആൽബിൻ്റെ അമ്മ മീന പറഞ്ഞു.
https://www.facebook.com/Malayalivartha