സംസ്ഥാനത്ത് ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിനായി ഓരോ വീട്ടിലും രണ്ട് എല്‍.ഇ.ഡി ലൈറ്റുകള്‍ നല്‍കും

സംസ്ഥാനത്ത് ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിനായി ലാഭപ്രഭ സീസണ്‍ 3 നടപ്പിലാക്കും. ഇതിനായി ഓരോ വീട്ടിലും രണ്ട് എല്‍.ഇ.ഡി ലൈറ്റുകള്‍ നല്‍കും. 150 കോടിരൂപ ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നു. ഊര്‍ജമേഖലയ്ക്ക് 1622.7 കോടിരൂപ ചെലവഴിക്കും. ഏലം ഉള്‍പ്പടെ അഞ്ചേക്കറിലേറെ കൃഷി ചെയ്യുന്നവരുടെ വൈദ്യുതിതാരിഫ് പുനര്‍നിര്‍ണയിക്കും. വൈദ്യുതിപ്രസരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ 190 കോടിരൂപ ചെലവഴിക്കും. പൂവാര്‍ മല്‍സ്യബന്ധന കോളനിയില്‍ ഒരു മെഗാവാട്ട് വിന്‍ഡ് പ്രോജക്ട് നടപ്പാക്കും. അനര്‍ട്ടിന് 43.88 കോടിരൂപ നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























