പി. ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി, 11 വരെ റിമാന്ഡില്‍

പി. ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. 11 വരെ റിമാന്ഡില്‍. ഇന്നലെ ഹൈക്കോടതി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇന്നു കോടതിയില്‍ കീഴടങ്ങിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ പ്രത്യേകം ആവശ്യപ്പെട്ട് ഡിസ്ചാര്‍ജ് വാങ്ങിയാണ് കോടതിയില്‍ ഹാജരായത്.
സിപിഎം. ഒരു ഭീകരസംഘമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമിത്തിന്റെ ഭാഗമാണ് കണ്ണൂരില്‍ നടന്നതെന്നു ജയരാജന്‍ പറഞ്ഞു. കള്ളക്കേസ് ചമച്ച് സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയമായ കടന്നാക്രമണമാണ് ഇത്. ആര്‍എസ്എസിന്റെ കൃത്യമായ ഗൂഢാലോചനയുടെ ഫലമാണ് തന്നെ കേസില്‍ കുടുക്കിയത്. ഇതിന് മുഖ്യമന്ത്രിയും കൂട്ടുനിന്നു. ഇതാണ് യുഎപിഎ ചുമത്താന്‍ കാരണമെന്നും ജയരാജന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























