സുധീഷിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വൈകും

സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് മരിച്ച സൈനികന്‍ കൊല്ലം മണ്‍ട്രോതുരുത്ത് കൊച്ചൊടുക്കത്ത് വീട്ടില്‍ സുധീഷിന്റെ മൃതദേഹം വീട്ടിലെത്തിക്കുന്നത് വൈകിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല. സിയാച്ചിനില്‍നിന്ന് അടുത്ത സൈനിക കേന്ദ്രത്തിലെക്ക് മൃതദേഹം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സുധീഷിന്റെ സഹോദരന്‍ സുരേഷ് വ്യാഴാഴ്ച മണ്‍ട്രോതുരുത്തിലെ വീട്ടിലെത്തി. കഴിഞ്ഞദിവസം സുധീഷിന്റെ മദര്‍ റെജിമെന്റിലെ 19-മദ്രാസ് റെജിമെന്റിന്റെ ഊട്ടിയിലെ കേന്ദ്ര ഓഫീസില്‍ നിന്ന് സുബേദാര്‍ സാംകുട്ടി, ഗിരീഷ്, ജോര്‍ജ് എന്നിവര്‍ സുധീഷിന്റെ വീട്ടിലെത്തിയിരുന്നു. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ സൈനിക ഓഫീസില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈകൊണ്ടിരിക്കുന്നത്.
പ്രതികൂസ കാലാവസ്ഥയാണ് സംഭവസ്ഥലത്തുനിന്നും മൃതദേഹം അടുത്തുള്ള സൈനിക കേന്ദ്രത്തിലേക്ക് മാറ്റാന്‍ തടസമായിരിക്കുന്നതെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























