തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴുവയസ്സുകാരി മരിച്ചു

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴുവയസ്സുകാരി മരിച്ചു. രണ്ടു ദിവസം മുമ്പാണ് രംഗറെഡ്ഡീ ജില്ലയിലെ കാപ്രയില്‍ ഏഴുവയസ്സുകാരിയെ തെരുവുനായ ആക്രമിച്ചത്. കാപ്രയിലെ യാദവബസ്തിയില്‍ താമസിക്കുന്ന അനിരുദ്ധ, സംഗറെഡ്ഡി ദമ്പതികളുടെ മകള്‍ സോണിയാണ് മരിച്ചത്. വീടിനു മുമ്പില്‍ വച്ചാണ് സോണിയെ നായ്ക്കള്‍ ആക്രമിച്ചത്.ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീണ് പെണ്‍കുട്ടിയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു.
വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത്. നായ്ക്കള്‍ കടികൂടുന്നത് കണ്ട സോണി കല്ലെടുത്ത് എറിയുകയായിരുന്നു. ഉടനെ നായ്ക്കള്‍ സോണിക്ക് നേരെ തിരിയുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























