ശബരിമല: ഭഗവാന് സ്ത്രീപുരുഷ വ്യത്യാസമില്ല; സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്‍, കെ.കെ.രാമമൂര്‍ത്തി എന്നിവരാണ് അമിക്കസ് ക്യൂറി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യംഗ് ലായേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഭഗവാന് സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും ആത്മീയത പുരുഷന്റെ മാത്രം അവകാശമല്ലെന്നും കോടതി വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആത്മീയവും ഭരണഘടനാപരവുമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























