Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബജറ്റ്; കോടിയേരി ബാലകൃഷ്ണന്‍

12 FEBRUARY 2016 06:10 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് അതി കഠിനമായ ചൂട് ... പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

  മൂന്നാറിൽ വീണ്ടും പടയപ്പ... ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും... പറവൂർ അഡീഷണൽ തഹസിൽദാർക്ക് മുന്നിൽ രാവിലെ 11 മണിയോടെയാകും പത്രികാ സമർപ്പണം

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടുക്കും  

തെരഞ്ഞെടുപ്പ് ലാക്കാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബജറ്റാണ് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ അത് ചോര്‍ന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തിലുള്ള രഹസ്യസ്വഭാവം പോലും സൂക്ഷിക്കാന്‍ കഴിയാത്തവിധം സര്‍ക്കാര്‍ സംവിധാനം കുത്തഴിഞ്ഞിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരള സമ്പദ്ഘടന പാപ്പരായിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ബജറ്റ് രേഖകളില്‍ നിന്ന് ലഭിക്കുന്നത്. കേരള സമ്പദ്ഘടനയുടെ വളര്‍ച്ച അഖിലേന്ത്യാ ശരാശരിയേക്കാള്‍ പിറകിലേക്ക് ആയിരിക്കുകയാണ്. അടിസ്ഥാന മേഖലകളായ കാര്‍ഷിക വ്യാവസായിക മേഖലകളും തകര്‍ന്നിരിക്കുകയാണ്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അവ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളില്ലാത്ത ബജറ്റാണ് ഇത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാലത്ത് തുടക്കം കുറിച്ച പദ്ധതികളുടെ അവകാശവാദമാണ് ഈ ബജറ്റില്‍ യു.ഡി.എഫ് മുന്നോട്ട് വെച്ചിട്ടുള്ളതെന്ന് കോടിയേരി പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ ഏറെ പിറകിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ബജറ്റില്‍ ഏറെ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയ പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഇവ നടപ്പിലാക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനുള്ള വഴികള്‍ ബജറ്റിലില്ല. കണക്കുകളാവട്ടെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നവയുമല്ല. വാഗ്ദാനങ്ങള്‍ നല്‍കുകയും അവ പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുക എന്നത് യുഡിഎഫിന്റെ എക്കാലത്തേയും തന്ത്രമാണ്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ പുതുതായി പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടപ്പിലാക്കപ്പെട്ടിട്ടില്ല. അഞ്ചുവര്‍ഷക്കാലം ബജറ്റിലും നയപ്രഖ്യാപന പ്രസംഗത്തിലും പ്രഖ്യാപിച്ച കാര്യങ്ങളൊന്നും നടപ്പിലാക്കാതെ രണ്ടരമാസം കൊണ്ട് ഇതൊക്കെ നടപ്പിലാക്കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?
അഞ്ചുവര്‍ഷക്കാലത്തോളം അധികാരത്തിലിരുന്നിട്ട് ക്ഷേമപെന്‍ഷനുകള്‍ പോലും കൃത്യമായി വിതരണം ചെയ്യാത്ത സര്‍ക്കാരാണ് യുഡിഎഫിന്റേത്. വിലക്കയറ്റം അതിന്റെ എല്ലാ സീമകളേയും ലംഘിച്ച് മുന്നേറുകയാണ്. എന്നാല്‍ അവ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികളൊന്നും തന്നെ ബജറ്റില്‍ ഇല്ല.
റബ്ബറിന്റേയും നാളികേരത്തിന്റേയും വിലയിടിവ് തടയാന്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. ഇത്തരം നിരവധി പ്രഖ്യാപനങ്ങള്‍ നിയമസഭയില്‍ പല തവണ ധനകാര്യമന്ത്രി തന്നെ പ്രസ്താവിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. എന്നാല്‍ അവയൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. യുഡിഎഫിന്റെ പ്രകടനപത്രികയിലും വാഗ്ദാനങ്ങള്‍ നിരവധിയുണ്ടായിരുന്നു. അഞ്ചു വര്‍ഷം പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ അവ എത്രത്തോളം നടപ്പിലാക്കി എന്ന് പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ് യുഡിഎഫിന്റെ വാഗ്ദാനലംഘനങ്ങള്‍. അഞ്ചുവര്‍ഷം ഭരിച്ച് കേരളത്തിന്റെ സമ്പദ്ഘടനയെ ഗുരുതര പ്രതിസന്ധിയിലാക്കിയതിന്റെ തെളിവ് കൂടിയാണ് ബജറ്റ് രേഖകളെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു...    (33 minutes ago)

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (44 minutes ago)

ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...  (55 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും  (1 hour ago)

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും...  (1 hour ago)

ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ  (1 hour ago)

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (2 hours ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (2 hours ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (3 hours ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (10 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (11 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (11 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (11 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (12 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (12 hours ago)

Malayali Vartha Recommends