മേയർ എംകെ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി വി എസ് സുനിൽകുമാർ... ചോറ് ഇവിടെയും കൂറ് അവിടെയുമെന്ന രീതിയാണ് മേയർക്ക്..പരസ്യമായ വാക്ക്പോര്..

സി പി എമ്മിന്റെ മേയർമാർ ജനങ്ങൾക്കും പാർട്ടിക്കും തലവേദനയാവുകയാണ് . തിരുവനന്തപുരത്ത് മേയർ ആര്യയാണ് കണ്ണിലെ കരട് എങ്കിൽ തൃശ്ശൂരിൽ മേയർ എംകെ വർഗീസാണ് പാർട്ടിക്ക് തലവേദന . പ്രതേകിച്ചു വി എസ് സുനിൽകുമാറിന്. വീണ്ടും തിരുവനന്തപുരം കോർപറേഷൻ വിവാദങ്ങളിൽ ഇടം നേടുകയാണ് . കോർപ്പറേഷനിലെ മേയർ എംകെ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽകുമാർ. ചോറ് ഇവിടെയും കൂറ് അവിടെയുമെന്ന രീതിയാണ് മേയർക്കെന്നും അദ്ദേഹം ആരോപിച്ചു.
സ്നേഹ സന്ദേശയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനിൽ നിന്ന് ക്രിസ്മസ് കേക്ക് സ്വീകരിച്ചതാണ് സുനിൽകുമാറിനെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്. കേക്ക് സ്വീകരിച്ച നടപടി ആസൂത്രിതമാണന്നും അദ്ദേഹം ഒരു വാർത്താചാനലിനോട് പറഞ്ഞു.'ഇത്തരത്തിലൊരു സംഭവം നടത്തിയത് അദ്ദേഹത്തിന്റെ ബിജെപിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം തന്നെയാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് സഹായകമാകുന്ന നടപടികളാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്ന് അന്നുതന്നെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്.
മേയറെ മാറ്റേണ്ടത് എൽഡിഎഫ് തീരുമാനിക്കേണ്ട കാര്യമാണ്. എന്തുചെയ്താലും സ്ഥാനം നഷ്ടപ്പെടില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.എന്തുചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാൽ നമുക്ക് ഒന്നും ചെയ്യാനായില്ല'- സുനിൽകുമാർ പറഞ്ഞു.വാക്കുകൾ ഇപ്രകാരമാണ് "ഇടതുപക്ഷത്തോടോ ഇടതുപക്ഷ രാഷ്ട്രീയ ബോധത്തോടോ ഒരു കൂറുമില്ലാത്ത ആളാണ് തൃശൂർ മേയർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും ബിജെപി സ്ഥാനാർഥിക്കുമായാണ് നേരിട്ടും പരോക്ഷമായും മേയർ പ്രവർത്തിച്ചത്.ഇടതുപക്ഷത്തിൻരെ ചെലവിൽ ബിജെപിക്കായി പ്രവർത്തിക്കുയാണ് മേയർ.
സംസ്ഥാന അധ്യക്ഷൻ വീട്ടിൽ പോയി കേക്ക് കൊടുത്തതിൽ തനിക്ക് ആശ്ചര്യമില്ല. നാളെ മേയർ ബിജെപിയുടെ ആരാകുമെന്ന് പറയാനാവില്ല.ചോറിവിടെയും കൂറവിടെയുമുള്ള വ്യക്തിയാണ് മേയർ. തങ്ങൾ ഒരിക്കലും മേയറെ അംഗീകരിച്ചിട്ടില്ലെന്നും, മേയറുമായി അഡ്ജസ്റ്റ് ചെയ്ത് പോകുകയാണെന്നും"- വി.എസ് സുനിൽകുമാർ പറഞ്ഞിരിക്കുന്നത് .
https://www.facebook.com/Malayalivartha


























