ചെറിയ തോട്ടിൽ പോലും ഇറങ്ങാൻ പേടിയുള്ള അക്സ കുത്തൊഴുക്കുള്ള വെള്ളത്തിൽ ഇറങ്ങിയെന്നത് വിശ്വസിക്കാൻ കഴിയില്ല; മൃതദേഹം കിടന്നിരുന്നത് ഒഴുക്കില്ലാത്ത ഭാഗത്ത്: ഇവിടേക്ക് എങ്ങനെ ഒഴുകിയെത്തി..? ദുരൂഹത ആരോപിച്ച് പിതാവും, ബന്ധുക്കളും രംഗത്ത്...

തൊടുപുഴ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടു മരിച്ച നിലയിൽ കണ്ടെത്തിയ അക്സ റെജിയ്ക്ക് വിട നൽകി നാട്. ചെറുപ്പം മുതലേ പഠിക്കാനും പള്ളിയിലെ കലാ പരിപാടികളിലും സജീവമായിരുന്ന അക്സ വലിയൊരു സുഹൃദ് വലയത്തിലാണ് ജീവിച്ചത്. പ്രിയപ്പെട്ടവർക്ക് അക്സയുടെ വിട പറയൽ വിശ്വസിക്കാനായില്ല. ആദരാഞ്ജലി അർപ്പിക്കുന്നതിനായി നൂറു കണക്കിനാളുകളാണ് വീട്ടിലെത്തിയത്. എന്നാൽ അക്സ റെജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവും ബന്ധുക്കളും രംഗത്ത് എത്തി. ഒഴുക്കില്ലാത്ത ഭാഗത്താണ് അക്സയുടെ മൃതദേഹം കിടന്നിരുന്നത്. ഇവിടേക്ക് മൃതദേഹം എങ്ങനെ ഒഴുകിയെത്തിയെന്നതാണ് ബന്ധുക്കളുടെ പ്രധാന സംശയം.
ചെറിയ തോട്ടിൽ പോലും ഇറങ്ങാൻ പേടിയുള്ള അക്സ റെജി ഇത്രയും കുത്തൊഴുക്കുള്ള വെള്ളത്തിൽ ഇറങ്ങിയെന്നത് വിശ്വസിക്കാൻ കഴിയില്ല. കൂട്ടുകാരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അക്സയുടെ പിതാവ് റെജി പറഞ്ഞു. പഠനത്തിൽ മാത്രമല്ല, കോളജിലെ മറ്റു പരിപാടികളിലും മറ്റും കുട്ടികളെ മുന്നിൽ നിന്നു നയിച്ചിരുന്നതും അക്സയാണ്. സുഹൃത്തുക്കൾക്കടിയിലും, നാട്ടിലും സ്വീകാര്യയായിരുന്നു. സത്യം അറിയും വരെ നിയമ പോരാട്ടം തുടരുമെന്നും റെജി പറഞ്ഞു.
എംജി സർവകലാശാലയുടെ കീഴിലുള്ള മുട്ടത്തെ യുണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ 2 വിദ്യാർഥികളായ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി അക്സാ റെജി (18) എന്നിവരെ ഡിസംബർ 21ന് അരുവിക്കുത്തിൽ നിന്നു കണ്ടെത്തിയത്. കോളജിൽ നിന്ന് 3 കിലോ മീറ്റർ ദൂരത്താണ് വെള്ളച്ചാട്ടം.
ഡോണൽ ഷാജിയെ വെള്ളച്ചാട്ടത്തിലെ കയത്തിൽ നിന്ന് 6.30നാണ് നാട്ടുകാർ കണ്ടെത്തിയത്. തുടർന്നു തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേനയും പൊലീസും എത്തി കയത്തിൽ നിന്ന് 50 മീറ്റർ താഴെ നാട്ടുകാരുടെ സഹായത്തിൽ നടത്തിയ തിരച്ചിലിൽ അക്‌സയെയും കണ്ടെത്തുകയായിരുന്നു. രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് സഹപാഠികൾ പറയുകയും സഹപാഠികൾ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു.
ഇവരെ നിരന്തരം ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനിടെ ഇവിടെ കുളിക്കാനെത്തിയ പ്രദേശവാസികൾ ഫോൺ എടുത്തപ്പോഴാണ് അപകടവിവരം അറിയുന്നത്. വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്നു രാവിലെ പോയത്.
എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടേതു മുങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഡോണല്‍ ഷാജിയുടെ ചുണ്ടിലും ഇരുചെവികളിലും കണ്ണിലും മുറിവുകളുണ്ടായിരുന്നു.
ഇത് മീന്‍ കൊത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. മുങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞത്. ഇതോടെ മരണത്തില്‍ അസ്വഭാവികതകള്‍ ഇല്ലെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
ക്രിസ്തുമസ് ആഘോഷത്തിന് കാത്തുനില്‍ക്കാതെ തങ്ങളുടെ സഹപാഠികള്‍ അകാലത്തില്‍ പൊലിഞ്ഞതിന്റെ ആഘാഥത്തിലാണ് സഹപാഠികളും ബന്ധുക്കളും അടക്കമുള്ളവര്‍. അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വാദിക്കാന്‍ പോയ യാത്രയാണ് രണ്ട് പേരുടെയും ജീവനെടുത്തത്. മുട്ടം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ ഡോണല്‍ ഷാജിയും അക്‌സ റെജിയും നടന്നാണ് ഇവിടേക്കെത്തിയതെന്നാണ് വിവരം.
കോളജില്‍നിന്നു 3 കി.മീ താഴെ മാത്രമേ ഇവിടേക്ക് ദൂരമുണ്ടായിരുന്നുള്ളൂ. കൊല്ലത്തെ വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ അക്‌സ, ഡോണലിനൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തിയതെന്നാണ് സൂചന. അധികം ആളുകള്‍ക്കൊന്നും പരിചിതമല്ലാത്ത വെള്ളച്ചാട്ടമാണ് അരുവിക്കുത്ത്. കാഴ്ചയില്‍ മനോഹരമാണെങ്കിലും കയങ്ങള്‍ നിറഞ്ഞ മേഖലയാണെന്നു പ്രദേശവാസികള്‍ പറഞ്ഞു. അപകടം പതിയിരിക്കുന്ന ഇടമായതിനാല്‍ തന്നെ മേഖലയിലേക്ക് അധികം സന്ദര്‍ശകര്‍ എത്തിയിരുന്നില്ല. ഇവിടെയാണ് വിദ്യാര്‍ഥികളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ഥികളുടെ ബാഗും ഫോണും മറ്റും കടവില്‍ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെയും അഗ്‌നിരക്ഷാ സംഘത്തെയും അറിയിച്ചത്. മലങ്കര ഡാമിലേക്ക് ഒഴുകുന്ന തൊടുപുഴയാറിന്റെ കൈവഴിയാണ് അരുവിക്കുത്ത്. മലങ്കര ഡാമിനു കുറച്ചു മുന്‍പായി തൊടുപുഴ മൂലമറ്റം റോഡില്‍ നിന്നും ഉള്ളിലേക്കുള്ള ഒരു ചെറിയ മണ്‍പാതയിലൂടെ വേണം വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍. ഡോണലും അക്‌സയും ഇതുവഴിയാണ് വെള്ളച്ചാട്ടത്തിലേക്ക് എത്തിയതെന്നാണ് വിവരം.
അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി.വി ചാനല്‍ സംഘത്തിനുണ്ടായ സംശയമാണ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്താന്‍ സഹായകമായത്.
https://www.facebook.com/Malayalivartha


























