കോട്ടയത്ത് ഡോക്ടറെ കണ്ട് മടങ്ങിയ 79കാരന് ആംബുലന്‍സ് ഇടിച്ച് മരിച്ചു...

കോട്ടയത്ത് ഡോക്ടറെ കണ്ട് മടങ്ങിയ 79കാരന് ആംബുലന്‍സ് ഇടിച്ച് മരിച്ചു. കോട്ടയം മാഞ്ഞൂര്‍ മേമുറി കുറ്റിപറിച്ചതില്‍ വീട്ടില്‍ തങ്കപ്പന് (79) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ വെച്ചായിരുന്നു അപകടം നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേക്കിറങ്ങുകയായിരുന്നു തങ്കപ്പന്. ആ സമയത്ത് ആശുപത്രിയിലേക്കെത്തിയ ആംബുലന്‍സ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha


























