വാക്കു തര്‍ക്കത്തിനൊടുവില്‍.... ശാസ്താംകോട്ടയില്‍ പെയിന്റിംഗ് തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ശാസ്താംകോട്ടയില്‍ പെയിന്റിംഗ് തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് മരിച്ചത്. സംഭവത്തില്‍ കൊല്ലം അയത്തില്‍ സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശാസ്താംകോട്ടയില്‍ ക്ഷേത്ര സദ്യാലയത്തിലെ പെയിന്റിംഗ് ജോലിക്കായി എത്തിയ വിനോദും രാജുവും തമ്മില്‍ താമസ സ്ഥലത്ത് വച്ച് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ ആയിരുന്ന ഇരുവരുടെയും വഴക്ക് സംഘര്‍ഷത്തിലേക്ക് കലാശിച്ചു. വാക്ക് തര്‍ക്കത്തിന് പിന്നാലെ കമ്പിവടി ഉപയോഗിച്ച് വിനോദിനെ രാജു തലയ്ക്കടിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ വിനോദിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല...
പുലര്‍ച്ചെ പെയിന്റിംഗ് സാമഗ്രികള്‍ കൊണ്ടുവന്നയാളുടെ മുന്നില്‍ വച്ചായിരുന്നു സംഘര്‍ഷം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നതായി ഇയാള്‍ പൊലീസിന് മൊഴി നല്കി.
കൊല നടത്തിയ ശേഷം ഒളിവില്‍ പോകാനായി ശ്രമിച്ച രാജുവിനെ ശാസ്താംകോട്ടയില്‍ വച്ച് പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha


























