ഇടുക്കി മാങ്കുളത്ത് വാഹനാപകടത്തില്‍ ഒരു മരണം...

ഇടുക്കി മാങ്കുളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അസം സ്വദേശിയായ അതിഥി തൊഴിലാളി ജയ് ഗോപാല്‍ മണ്ഡലാണ് (21) മരിച്ചത്. ബ്രേക്ക് നഷ്ടപെട്ട മിനി ലോറി വിനോദ സഞ്ചാരികളുടെ കാറില്‍ ഇടിക്കുകയായിരുന്നു.
ലോറിയുടെ പുറകിലാണ് തൊഴിലാളി നിന്നിരുന്നത്. ഒരു തൊഴിലാളിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ കാറിലാണ് ലോറി ഇടിച്ചു കയറിയത്. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും പരുക്കേറ്റു. മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരുക്കേറ്റവര്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha


























