Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...


നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...


നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...


കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...


തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്

ഡിസംബർ 31 ന് മനുഷ്യാവകാശ കമ്മീഷൻ ഡി. ജി. പി. സഞ്ജീവ് കുമാർ പട്ജോഷി സർവീസിൽ നിന്നും വിരമിക്കുമ്പോൾ,... എം.ആർ. അജിത് കുമാറിനെ പ്രസതുത തസ്തികയിൽ നിയമിക്കാൻ പോലീസ് ആസ്ഥാനത്ത് പടയൊരുക്കം തുടങ്ങി...

28 DECEMBER 2024 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന് പിന്നിലെ പിടി മുറുക്കി കസ്റ്റംസ്

ഡിസംബർ 31 ന് മനുഷ്യാവകാശ കമ്മീഷൻ ഡി. ജി. പി. സഞ്ജീവ് കുമാർ പട്ജോഷി സർവീസിൽ നിന്നും വിരമിക്കുമ്പോൾ എം.ആർ. അജിത് കുമാറിനെ പ്രസതുത തസ്തികയിൽ നിയമിക്കാൻ പോലീസ് ആസ്ഥാനത്ത് പടയൊരുക്കം തുടങ്ങി. അജിത് കുമാറിനെതിരെ നടക്കുന്ന അന്വേഷണങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് അജിത്ത്കുമാറിനെ മനുഷ്യാവകാശ കമ്മീഷനിൽ നിയമിക്കാൻ നീക്കം തകൃതിയായത്. നിലവിൽ മനുഷ്യാവകാശ കമ്മീഷനിലെ തസ്തിക ഡി ജി പിയുടേതാണ്.

 

ടോമിൻ ജെ. തച്ചങ്കരിയെ നിയമിക്കുന്നതിന് വേണ്ടിയാണ് തസ്തിക ഡി, ജി പിയാക്കിയത്. തച്ചങ്കരിയെ പോലെ പിണറായിയുടെ വിശ്വസ്തനായ ഒരാൾക്ക് മനുഷ്യാവകാശ കമ്മീഷൻ പോലൊരു അപ്രധാന തസ്തികയിൽ ഇരുന്ന് വിരമിക്കേണ്ടി വന്നെങ്കിൽ  അജിത് കുമാറിനും അങ്ങനെ തന്നെ സംഭവിക്കാൻ സാധ്യതയുണ്ട്. കാരണം പോലീസിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ഉന്നത ഉദ്യേഗസ്ഥരാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പലപ്പോഴും ഇക്കാര്യത്തിൽ നിസഹായരായി തീരും. ഏതാനും മാസങ്ങൾക്കുള്ളിൽ അജിത് കുമാറിനെ പോലീസ് ആസ്ഥാനത്തേക്ക് തിരികെ പ്രതിഷ്ഠിക്കാമെന്ന് സർക്കാർ  കരുതുന്നു. 

 

എ ഡി. ജി. പി. എം ആർ അജിത് കുമാറിനെതിരെ നടക്കുന്ന അന്വേഷണങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും . ഇതിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, തൃശൂർ പൂരം കലക്കൽ എന്നിവയിൽ  തെളിവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുള്ളത് .മുഖ്യമന്ത്രിയാണ്  എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശിച്ചത്. ആർ എസ് എസ് മേധാവിയെ കണ്ടത് ശരിയാണെങ്കിലും കൂടിക്കാഴ്ച വ്യക്തിപരമാണെന്നാണ് കണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ല.  മന്ത്രിസഭാ യോഗത്തിൽ അജിത്തിനെതിരെ നടപടിയെടുക്കത്തക്ക വിധത്തിലുള്ള കുറ്റകൃത്യങ്ങളൊന്നും  നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

ഇതു കൂടി കണക്കിലെടുത്താണ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകാൻ തീരുമാനമായത്. എന്നാൽ ഇങ്ങനെയൊരു റിപ്പോർട്ട് നൽകണമെങ്കിൽ അജിത് കുമാറിനെ  പോലീസിന് പുറത്തു നിയമിക്കണമെന്നായിരുന്നു ഡിമാന്റ്. അത് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നാണ് മനസിലാക്കുന്നത്. എഡിജിപി എം.ആര്‍.അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് അപ്രതീക്ഷിതമായാണ് . ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

 

ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുക. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് അജിത് കുമാറിന് ഡിജിപി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്.

വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്. എന്നാല്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റ ശുപാര്‍ശ നല്‍കിയത്. കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നും ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.

 

  ഇതിൽ അജിത് കുമാറിനോട്  ഒരു പ്രത്യേക താൽപര്യം സർക്കാരിനുണ്ട്. വിജിലന്‍സ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്ഥാനക്കയറ്റത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ വ്യവസ്ഥയുള്ളൂവെന്നു വിജിലന്‍സ് ഡയറക്ടറും സ്‌ക്രീനിങ് കമ്മിറ്റിയില്‍ വിശദീകരിച്ചു. അനധികൃത സ്വത്ത് ആരോപണത്തില്‍ വിജിലന്‍സ് അടുത്തുതന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നാണു വിവരം. എന്നാല്‍ ആര്‍എസ്എസ് കൂടിക്കാഴ്ച സ്വകാര്യമെന്ന അജിത്കുമാറിന്റെ വാദം തള്ളിയും സര്‍വീസ് ചട്ടലംഘനമെന്ന സൂചന നല്‍കിയും ഡിജിപി എസ്.ദര്‍വേഷ് സാഹിബ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വച്ചിരുന്നു.

 

ഒരു നേതാവിനെ കണ്ടതു കൊണ്ടു മാത്രം ഒരാൾക്ക് അർഹതപ്പെട്ട ആനുകൂല്യം തടയാനാവില്ലെന്ന് മുഖ്യമന്ത്രി  മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതായാണ് വിവരം. ഫലത്തിൽ ഡി ജി പിയുടെ  നിലപാട് മുഖ്യമന്ത്രി തള്ളുകയാണ് ചെയ്തത്. അജിത് കുമാറിനെതിരായ വിജിലൻസ് കേസ് ഉണ്ടായപ്പോൾ തന്നെ അത് നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. തത് കാലം വിവാദം തണുപ്പിക്കാനും സി പി ഐ യെ വറുതിയിലാക്കാനുമാണ് അദ്ദേഹം അന്വേഷണം പ്രഖ്യാപിച്ചതും ക്രമസമാധാന ചുമതലയിൽ നിന്നും അജിത് കുമാറിനെ മാറ്റിയതും. അതായത് അജിത്തിന്റെ ഭാവി എന്താണെന്ന് മുഖ്യമന്ത്രി അന്നു തന്നെ തീരുമാനം എടുത്തിരുന്നു എന്ന് ചുരുക്കം.

 

അജിത്തിനെ ഒരു തരത്തിലും ഉപദ്രവിക്കാൻ മുഖ്യമന്ത്രി ആലോചിച്ചിരുന്നില്ല. അജിത്തും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പം  അറിയുന്ന മലയാളികൾക്ക് ഇക്കാര്യം അറിയാമായിരുന്നു. കാരണം പി. ശശിയുടെ വിശ്വസ്തനാണ് അജിത് കുമാർ. അജിത് കുമാർ പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ താൽപ്പര്യങ്ങളാണ് നടപ്പാക്കിയിരുന്നത്. സംസ്ഥാന പോലീസ് മേധാവി ഒരു ആഭരണ സ്ഥാനം മാത്രമായിരുന്നു. അജിത് കുമാറിനായിരുന്നു  ക്രമ സമാധാനത്തിന്റെ ചുമതല. വരാൻ പോകുന്നത് ഇലക്ഷൻ കാലമാണ്. അജിത് കുമാറിനെ താക്കോൽ സ്ഥാനത്ത് കൊണ്ടു വന്നില്ലെങ്കിൽ മുഖ്യമന്ത്രിക്കാണ് ബുദ്ധിമുട്ട്.

 

അതിനാണ് അജിത്തിനെതിരായ കേസുകൾ എഴുതി തള്ളുന്നത്. സംസ്ഥാന പോലീസ് മേധാവി അജിത് കുമാറിനെതിരായി നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു. അജിത്തിനെതിരെ വിജിലൻസ് അന്വേഷണം ബലപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അതിൽ മാറ്റം വരുത്തി. ഷേക് ദർവേഷ് സാഹിബിന് ഒരു വർഷം സർവീസ് കാലാവധി നീട്ടി നൽകിയത് അജിത് കുമാർ കൂടി ഇടപെട്ടതോടെയാണ്.  എന്നാൽ അജിത്തിന് കഷ്ടകാലം വന്നപ്പോൾ  കൂടെ നിന്നില്ല. ത്യശൂർ പൂരം കലക്കലിലും മറ്റും അജിത് കുമാർ ആരോപണ വിധേയനായെങ്കിലും അതിനെല്ലാം കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇഷ്ടജനപ്രിയനായ മുഖ്യമന്ത്രി അജിത് കുമാറിനെ ഉപേക്ഷിച്ചതേയില്ല.

 

ക്രമസമാധാന ചുമതലയുണ്ടായിരുന്ന  അഡീഷണൽ ഡി. ജി. പി. എം. ആർ. അജിത് കുമാറിനെ കുരുക്കാൻ മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉന്നത പോലീസുദ്യോഗസ്ഥർ കരുക്കൾ നീക്കുന്നതായി മുഖ്യമന്ത്രി കരുതുന്നു.  ആഭ്യന്തരവകുപ്പിൽ കാരിരുമ്പിന്റെ ശക്തിയോടെ ഇത്രയും നാൾ ഭരണം  നടത്തിയിരുന്ന പിണറായി നിസഹായനായ കാഴ്ച കേരളം കണ്ടത് അജിത് കുമാറിന് സ്ഥാന ചലനം സംഭവിച്ചതോടെയാണ്. .  ആഭ്യന്തര വകുപ്പിൽ  പിടിവിട്ട മുഖ്യമന്ത്രി ഒടുവിൽ ആഭ്യന്തരവകുപ്പിനെതിരെ പരസ്യ പ്രസ്താവനയും ഇറക്കി.

 

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ആവർത്തിച്ചത് ഫലത്തിൽ തന്റെ വകുപ്പിനെതിരെയാണ്. പൂരം കലങ്ങി എന്നല്ല കലക്കാൻ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. . വെടിക്കെട്ട് മാത്രം വൈകിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇത്രയും പറയാൻ മുഖ്യമന്ത്രി നിർബന്ധിത നായത് പൂരം കലക്കിയ ഗൂഢാലോചനക്കെതിരെ പോലീസ് എഫ്. ഐ. ആർ. ഇട്ട ശേഷമാണ്. ഗൂഢാലോചനയുണ്ടെന്ന് ആഭ്യന്തര വകുപ്പും ഇല്ലെന്ന് മുഖ്യമന്ത്രിയും  പറഞ്ഞത് ആദ്യ സംഭവമാണ്. ഗൂഢാലോചന ലക്ഷ്യമിടുന്നത് അഡീഷണൽ ഡി ജി പി അജിത് കുമാറിനെയാണ്.

 

ഇതിൽ നിന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലങ്ങിയതെന്ന് വ്യക്തമാണ്. പൂരം കലക്കി എന്ന് സ്ഥാപിക്കേണ്ടത് സംഘപരിവാറിന്‍റെ ആവശ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നു.. പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തിൽ കുറ്റം ചെയ്തെങ്കിൽ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിലൂടെയാണ് വിശദീകരണം എത്തിയത്. പൂര ആഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധിക്കുമെന്ന് വാർത്തക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാൽ കണ്ണടച്ച്  തുറക്കുന്ന വേഗത്തിൽ  അതെല്ലാം ആവിയായി.

 

തത്കാലം ഉത്തത ഉദ്യോഗസ്ഥരുടെ അശാന്തി ഇല്ലാതാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. പൂരം സുരക്ഷാ പാളിച്ച അന്വേഷിക്കുന്നത് സംസ്ഥാന പോലീസ് മേധാവിയാണ്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് നിർദ്ദേശം. ഇത്തരം കാര്യങ്ങൾ വിശദമായി അന്വേഷിച്ച് കേസെടുക്കാൻ സർക്കാർ ക്രൈംബ്രാഞ്ച് മേധാവിയെ ചുമതലപ്പെടുത്തിയിരുന്നു. അജിത് കുമാറിനെതിരെ നടക്കുന്ന അന്വേഷണങ്ങളിൽ വേഗം പോരെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഓരോ കേസും പ്രത്യേകം അന്വേഷിക്കാൻ സമയം വേണമെന്നാണ് പോലീസ്  നിലപാട്. 

 

കഴിഞ്ഞ കുറെ നാളുകളായി സർക്കാർ പറയുന്നത് പോലെയല്ല പോലീസ് പ്രവർത്തിക്കുന്നത്. അജിത് കുമാറിനെ പോലൊരു വിശ്വസ്തൻ സർക്കാരിന് ഇല്ലാത്തതാണ് കാരണം. ഇപ്പോഴുള്ള ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയുടെ ഓഫീസ് സംസാരവും കുറവാണ്. എം.ആർ. അജിത് കുമാറിന്റെ അഭാവം ഇപ്പോഴാണ് സർക്കാർ മനസിലാക്കുന്നത്.മനുഷ്യാവകാശ കമ്മീഷൻ ഡി ജി പി പേരിന് മാത്രമുള്ള ഒരു തസ്തികയാണ്. സർക്കാരിന് അപ്രിയരായവരെ നിയമിക്കുന്ന തസ്തികയാണ് ഇത്. തച്ചങ്കരിക്ക് ശേഷം നിയമിച്ച ഐ.ജി. പ്രകാശിന് പിന്നീട് ക്രൈംബ്രാഞ്ചിൽ  നിയമനം നൽകി.

 

ഇതിന് ശേഷമാണ് പട്  ജോഷിയെ നിയമിച്ചത്. മനുഷ്യാവകാശ കമ്മീഷനിൽ ഡി ജി പിയുടെ നിലവാരത്തിന് ഒത്ത ഒരു ഓഫീസ് മുറി പോലുമില്ല, വാഹനം പോലീസിൽ നിന്ന് നൽകുന്നതാണ്. അതേ സമയം ജേക്കബ് പുന്നൂസ്, സെൻ കുമാർ തുടങ്ങിയ പ്രഗൽഭർ മനുഷ്യാവകാശ കമ്മീഷന്റെ തലപ്പത്തിരുന്നിട്ടുണ്ട്. എന്നിട്ടും ഇത് ഒരു അപ്രധാന തസ്തികയായി തുടരുന്നു. അതും അപ്രിയരെ നിയമിക്കാൻ വേണ്ടി മാത്രം.അതേസമയം അജിത് കുമാറിന് എതിരാണ് ഡി. ജി പിയുടെ റിപ്പോർട്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ കുഴയും. മുമ്പ് ഡി. ജി പി നൽകിയ റിപ്പോർട്ട്  അജിത് കുമാറിന് എതിരായിരുന്നു.

 

അതിൽ നിന്ന് അദ്ദേഹം പിൻമാറുമെന്ന് കരുതാനാവില്ല. ഇക്കാര്യം സർക്കാരിനുമറിയാം. അതാണ് കലഹത്തിന് നിൽക്കാതെ സർക്കാർ തന്ത്രപൂർവം നീങ്ങുന്നത്. തൽക്കാലം അജിത് കുമാറിനെ രക്ഷിക്കുക എന്നത് മാത്രമാണ് സർക്കാരിന്റെ ഉദ്ദേശ്യം. ഇത്തരം ഒരു വിട്ടുവീഴ്ചയ്ക്ക് അജിത് കുമാറും തയ്യാറായെന്ന് വരും. ഇല്ലെങ്കിൽ പോലീസിലെ ശുതുക്കൾ കൂട്ടത്തോടെ അജിത് കുമാറിനെ കീഴ്പ്പെടുത്തും. ഐ. ജി. പി. വിജയന്റെ സസ്പെൻഷനിൽ വരെ അജിത്ത് കുമാറിനെതിരെ ആരോപണം ഉയർന്നിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ് സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിച്ചത് .

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം പടമെടുത്ത് രസിച്ചവർ പോലും യാതൊരു നടപടിക്കും വിധേയരാകാതെ തുടരുമ്പോൾ പി വിജയനെതിരായ നടപടി പകപോക്കലാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. മോൻസൻ കേസിൽ ആരോപണ വിധേയരായവർക്കെതിരെ ഹൈക്കോടതി വരെ പരാമർശം നടത്തിയിരുന്നു.എന്നിട്ടും  ഒന്നും സംഭവിച്ചില്ല.എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ്ഖാനെ കേരളത്തിലേക്ക് കൊണ്ടുവന്ന പൊലീസുകാരുമായി ബന്ധപ്പെട്ടുവെന്ന പേരിലാണ്  അദ്ദേഹത്തെ സസ്പെന്‍റ് ചെയ്ത് ഉത്തരവിറക്കിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. 

 

തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് വിജയൻ ഷാരൂഖ് ഖാനെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്. ഇതിൽ സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥരൊന്നും നീതികേട് കാണുന്നില്ല. ഒരു ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന് തൻ്റെ കീഴിലുള്ള പോലീസുകാരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവർ നിരവധിയുണ്ട്.ഐ.ജിയുടെ സസ്പെൻഷൻ പിണറായിയുടെ ഇല്ലാത്ത ഇമേജിന് കൂടുതൽ ദോഷം ഉണ്ടാക്കി. സർക്കാരിൽ അമിത സ്വാധീനമുള്ള ഒരു  ഉന്നത ഉദ്യോഗസ്ഥൻെറ  ഇടപെടലാണ് സസ്പെൻഷന് പിന്നിലെന്ന് പരാതി  ഉയർന്നു. . ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്യുന്ന വിധത്തിലാണ് വിജയനെ സസ്പെൻറ് ചെയ്തത്.

 

ഇതാണ് സംസ്ഥാനത്തെ അവസ്ഥയെങ്കിൽ ആർക്കും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന മുന്നറിയിപ്പ് ഉയർന്ന  ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് സാഹചര്യം  വീക്ഷിച്ചത്.പ്രധാനമന്ത്രിയുടെ പ്രശംസക്ക് പാത്രമായ ഒരുദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ലെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർ കരുതി . ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത്തരം ഒരു അംഗീകാരം ലഭിക്കുക.എന്നാൽ വിജയൻ്റെ സസ്പെൻഷന് പ്രധാനമന്ത്രിയുടെ  പ്രസംഗവുമായി ഒരു ബന്ധവുമില്ലന്ന് പിണറായി പക്ഷക്കാർ പ്രചരിപ്പിച്ചത്. അജിത് സസ്‌പെൻഷനിലായതോടെ വിജയന് തന്ത്രപ്രധാന സീറ്റിൽ നിയമനവും ലഭിച്ചു. ഇപ്പോൾ വിജയൻ പണ്ട് അനുഭവിച്ച മാനസികാവസ്ഥയിലാണ് അജിത് കുമാർ.  അതാണ്  കാലത്തിന്റെ പ്രതികാരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...  (14 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...  (23 minutes ago)

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...  (27 minutes ago)

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...  (41 minutes ago)

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (2 hours ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (2 hours ago)

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്  (3 hours ago)

സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം  (3 hours ago)

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും  (3 hours ago)

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന്  (4 hours ago)

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?  (5 hours ago)

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്  (5 hours ago)

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (6 hours ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (6 hours ago)

Malayali Vartha Recommends