അമേരിക്ക പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങുന്നു, പ്രതിഷേധമറിയിച്ച് ഇന്ത്യ

പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. അമേരിക്കന്‍ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. അമേരിക്കയുടെ തീരുമാനം നിരാശാജനകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഭീകരവാദികളെ ചെറുക്കാനാണ് വിമാനം കൈമാറുന്നതെന്ന അമേരിക്കയുടെ വാദത്തോട് യോജിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി. എട്ട് യുദ്ധവിമാനങ്ങള്‍ പാകിസ്താന് കൈമാറുന്നതിന് അമേരിക്ക തീരുമാനിച്ചിരുന്നു. 700 മില്ല്യണ്‍ ഡോളറിന്റെ ഇടപാടാണ് പാകിസ്താനുമായി അമേരിക്ക നടത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























