60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍... ശബരിമല തീര്‍ഥാടനം സുഗമമാക്കാന്‍ പമ്പയിലെ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും....

60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍... ശബരിമല തീര്‍ഥാടനം സുഗമമാക്കാന്‍ പമ്പയിലെ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും.... നിലവിലുള്ള ഏഴ് കൗണ്ടറുകള്‍ പത്താക്കും. മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം
ഡിസംബര്‍ 30ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം നടക്കുക.
മകരവിളക്ക് മഹോത്സവം സുഗമമാക്കാനായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയിലേക്ക് സര്‍വീസ് നടത്തും.
ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനായി കൂടുതല്‍ പൊലീസിനെ നിയോഗിക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha


























