അമ്മയുടെ പിന്നാലെ മകനും.... അമ്മയുടെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകന് അപകടത്തില്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ വീട്ടുകാര്‍

അമ്മയുടെ പിന്നാലെ മകനും.... അമ്മയുടെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകന് അപകടത്തില്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ വീട്ടുകാര്‍. ആറാട്ടുപുഴ മംഗലം മനയില്‍ വീട്ടില്‍ പരേതനായ അനിരുദ്ധന്റെ മകന് അനീഷാണ് (43) ബൈക്കുകള്‍ തമ്മില്‍ ഇടിച്ചു ഉണ്ടായ അപകടത്തില്‍ മരിച്ചത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെ തൃക്കുന്നപ്പുഴ വലിയഴിക്കല്‍ റോഡില്‍ കുറിച്ചിക്കല്‍ ജം?ഗ്ഷന് വടക്കുഭാഗത്ത് വീടിന് മുന്നിലായിരുന്നു അപകടം നടന്നത്.
മാതാവ് സുഭാഷിണിയുടെ 16 അടിയന്തര ചടങ്ങ് ഞായറാഴ്ച 11 മണിക്കാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ക്കായി തൃക്കുന്നപ്പുഴയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ബന്ധുവിനോടൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയാന്‍ തുടങ്ങുമ്പോള്‍ അതേ ദിശയില്‍ വന്ന ബൈക്ക് പിന്നില്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന അനീഷിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ബൈക്ക് ഓടിച്ച മംഗലം ആലുമ്മൂട്ടില്‍ വടക്കതില്‍ റജി (44) നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനായ നേരേശ്ശേരില് ഹസൈനും (20) പരിക്കേറ്റു.
അനീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്ര ഭരണസമിതി അംഗമാണ്. െ്രെഡവറായ അനീഷ് അവിവാഹിതനാണ്. ഒരു സഹോദരനുണ്ട്.
https://www.facebook.com/Malayalivartha


























