മരുന്നുവാങ്ങി പുറത്തേക്കിറങ്ങവേ അപകടം.... ആലപ്പുഴയില്‍ സ്കൂട്ടര്‍ തട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു...

മരുന്നുവാങ്ങി പുറത്തേക്കിറങ്ങവേ അപകടം.... ആലപ്പുഴയില്‍ സ്കൂട്ടര്‍ തട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... മുതുകുളം വടക്ക് കളത്തില്‍ വീട്ടില്‍ ജെ. ചന്ദ്രബാബു(56)വാണ് മരിച്ചത്.
ക്രിസ്തുമസ് ദിവസം രാത്രി ഏഴേകാലോടെ കായംകുളം കാര്‍ത്തികപ്പളളി റോഡില്‍ മുതുകുളം ഉമ്മര്‍മുക്കിലായിരുന്നു അപകടം നടന്നത്. റോഡിന് സൈഡിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നുവാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് സ്കൂട്ടര്‍ ഇടിച്ചത്. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും റോഡിലേക്കിറങ്ങി നടക്കവേ പിന്നില്‍ നിന്നെത്തിയ സ്കൂട്ടര്‍ ചന്ദ്രബാബുവിനെ ഇടിച്ചു തെറിപ്പിച്ചു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























