ജനുവരി നാലുമുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വി ശിവന്‍കുട്ടി

ജനുവരി നാലുമുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വി ശിവന്‍കുട്ടി .
കലോത്സവ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മേളയുടെ ഉദ്ഘാടനം ജനുവരി നാലിന് രാവിലെ 10ന് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുന്നതാണ്. ഒന്‍പതര മിനിറ്റ് ദൈര്‍ഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കേരളകലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരം വേദിയില്‍ അവതരിപ്പിക്കുകയും ചെയ്യും
വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ഥികള്‍ നൃത്തശില്‍പ്പമൊരുക്കും. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങള്‍. പതിനയ്യായിരംപേര്‍ പങ്കെടുക്കും. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും കലോത്സവ പോസ്റ്ററുകള്‍, ബാനര്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതാണ്.
സ്വര്‍ണക്കപ്പ് 31ന് കാസര്‍കോടു നിന്നും പുറപ്പെട്ട് തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ മൂന്നിന് പ്രവേശിക്കുകയും ചെയ്യും. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വീകരണം ഒരുക്കും. 30, 31 തീയതികളില്‍ സ്കൂള്‍ തലത്തില്‍ കലോത്സവത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കും. ജനുവരി മൂന്നിന് വൈകുന്നേരം മുതല്‍ ഭക്ഷണം വിതരണം ആരംഭിക്കും.
"
https://www.facebook.com/Malayalivartha


























