സി.പി. എം തീരുമാനത്തിൽ സി പി ഐക്ക് അമർഷം...തത്കാലം മുന്നണിമാറ്റമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം...കർശനമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നാണ് സി പി ഐ ഉന്നത വ്യത്തങ്ങൾ...

മതന്യൂനപക്ഷങ്ങളെ തള്ളി പറഞ്ഞ് ഭൂരിപക്ഷത്തോടൊപ്പം അടിയുറച്ച് തിൽക്കാനുള്ള സി.പി. എം തീരുമാനത്തിൽ സി പി ഐക്ക് അമർഷം. തത്കാലം മുന്നണിമാറ്റമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചെങ്കിലും ഇത്തരമൊരു സമീപനം തുടരുകയാണെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നാണ് സി പി ഐ ഉന്നത വ്യത്തങ്ങൾ സൂചിപ്പിച്ചത്. 2026 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താൻ വേണ്ടിയാണ് മുസ്ലീം സമുദായത്തെ തള്ളി പറയാൻ സി പി എം തീരമാനിച്ചത്. മുസ്ലീങ്ങളെ തള്ളി പറഞ്ഞാൽ ഹിന്ദു വോട്ടുകൾ സി.പി.എമ്മിൽ കേന്ദ്രീകരിക്കപ്പെടുമെന്നും സി പി എം കരുതുന്നു. ബി ജെ പിയുമായി വിട്ടുവീഴ്ച ചെയ്യുന്നതിൽ പോലും തെറ്റില്ലെന്നാണ് സി.പി.എം കരുതുന്നത്.
എന്നാൽ ഈ സമീപനം ശരിയല്ലെന്നാണ് ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കൾ പറയുന്നത്.ഇത്തരം ഒരു സമീപനം തുടരുകയാണെങ്കിൽ 2025 ൽ നടക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പിന് ശേഷം സി പി ഐ സ്വന്തം ഭാവി തീരുമാനിക്കും. രാഹുലും പ്രിയങ്കയും വയനാട്ടിൽ നിന്നും ജയിച്ചത് തീവ്ര മുസ്ലീം വോട്ടുകൾ വാങ്ങിയിട്ടാണെന്ന എ വിജയരാഘവന്റെ പ്രതികരണമാണ് വിവാദമായത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സി.പി.എം നേതാക്കൾ രംഗത്ത് എത്തിയതോടെയാണ് സി പി എം നയം പുറം ലോകം അറിഞ്ഞത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന പാരാമര്‍ശങ്ങള്‍ മുസ്‌ലിങ്ങള്‍ക്കും ആര്‍.എസ്.എസിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ ഹിന്ദുക്കള്‍ക്കും എതിരല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മുസ്‌ലിം വര്‍ഗീയവാദത്തിൻ്റെ പ്രധാനികളാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും അദ്ദേഹം വിമര്‍ശിച്ചു.വിവാദ പരാമര്‍ശത്തില്‍ വിജയരാഘവനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.എം. സ്വീകരിക്കുന്നത് എന്ന സൂചനയാണ് പാര്‍ട്ടി സെക്രട്ടറി നല്‍കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്നായിരുന്നു എ.വിജയരാഘവന്റെ ആരോപണം. പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹം ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.രാഹുൽ ഗാന്ധിയുടെ തിരഞ്ഞടുപ്പ് പ്രചരണ യോഗത്തിൽ പാകിസ്ഥാന്റെ കൊടി ഉണ്ടായിരുന്നു എന്ന ആരോപണം ബി ജെ പി ഉന്നയിച്ചതിന് സമാനമാണ് സി പി എം പ്രതികരണമെന്നാണ് സി പി ഐ നേതാക്കളുടെ നിലപാട് . ഹിന്ദു വര്‍ഗീയവാദത്തിൻ്റെ സുപ്രധാന കരുത്തായ ആര്‍.എസ്.എസ്. പോലെ മുസ്‌ലിം വര്‍ഗിയവാദത്തിന്റെ ഏറ്റവും പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്‌ലാമിയും, ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായ എസ്.ഡി.പി.ഐയും നില്‍ക്കുകയാണ്. ഇവരുടെ സഖ്യകക്ഷിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഒരു സഖ്യകക്ഷിയെപോലെയാണ് യു.ഡി.എഫും ജമാഅത്തെ ഇസ്‌ലാമിയും പ്രവര്‍ത്തിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേര്‍ത്ത് നിര്‍ത്തുന്നതിൻ്റെ പ്രത്യാഘാതങ്ങള്‍ വൈകാതെ തന്നെ കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.എ. വിജയരാഘവൻ്റെ പരാമർശത്തെ ന്യായീകരിച്ച് കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയും രംഗത്തെത്തി. പാർട്ടി നിലപാടാണ് വിജയരാഘവൻ പറഞ്ഞതെന്ന് ശ്രീമതി പറഞ്ഞു.'വിജയരാഘവന്‍ അങ്ങിനെ തെറ്റായി പറഞ്ഞതായി തോന്നിയില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്നു. കേരളത്തിലും വര്‍ഗീയവാദികളും തീവ്രവാദികളും തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. അത് ആരായാലും. ഹിന്ദു വര്‍ഗീയവാദികളായാലും മുസ്ലിം വര്‍ഗീയവാദികളായാലും അതിന് എതിരായ നിലപാടാണ് സി.പി.എം സ്വീകരിക്കുകയെന്നും ശ്രീമതി പറഞ്ഞു.
എ. വിജയരാഘവനെ പരോക്ഷമായി പിന്തുണച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലിയും രംഗത്തെത്തി. വയനാട്ടില്‍ ആദ്യം രാഹുല്‍ ഗാന്ധിയും പിന്നീട് പ്രിയങ്കയും ജയിച്ചത് ലീഗിൻ്റെയും അവരെ പിന്തുണയ്ക്കുന്നവരുടേയും സഹായം കൊണ്ടാണെന്നും ഏത് സാഹചര്യത്തിലാണ് വിജയരാഘവൻ്റെ പ്രസ്താവനയെന്ന് അറിയില്ലെന്നും സുഭാഷിണി അലി പ്രതികരിച്ചു.ഇതിനിടയിലാണ് തൃശൂർ മേയർ എം.കെ. വർഗീസിന്റെ വീട്ടിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ എത്തിയത് വിവാദമായത്. മേയർക്ക് സുരേന്ദ്രൻ നൽകിയ കേക്ക് വലിയ വിവാദമായി മാറി. സുനിൽ കുമാർ ക്ഷോഭിച്ചു. കേക്കുമായി വീട്ടിൽ എത്തുന്നയാളെ ഇറക്കി വിടാനുള്ള സംസ്കാരം തനിക്കില്ലെന്ന് മേയർ പ്രതികരിച്ചതോടെ സി പി ഐ പൊട്ടിത്തെറിച്ചു. സുനിൽ കുമാറിന്റെ വീട്ടിൽ താൻ പോയിട്ടുണ്ടെന്ന് സുരേന്ദ്രൻ തിരിച്ചടിക്കുകയും ചെയ്തു.
ഭൂരിപക്ഷത്തിന്റെ വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടാൽ മാത്രമേ തുടർ ഭരണം ഉറപ്പാക്കാൻ കഴിയുകയുള്ളുവെന്ന് സി പി എം കരുതുന്നു. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾക്കെതിരെ സി പി എം ആഞ്ഞടിക്കുന്നത് ഇതു കൊണ്ടാണ്. ഒരു പ്രത്യേക മതത്തിന്റെ പാർട്ടിയാണ് കോൺഗ്രസ് എന്നുവരുത്താനാണ് സി പി എം ശ്രമം. ദേശീയ തലത്തിൽ കോൺഗ്രസിനെ നശിപ്പിക്കുക എന്ന അജണ്ട ഉള്ളതുകൊണ്ട് ബി ജെ പിക്ക് ഇക്കാര്യത്തിൽ സന്തോഷം മാത്രമാണുള്ളത്. ഇതാണ് സി പി ഐയെ ബുദ്ധിമുട്ടിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം വർഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി.പി.എമ്മിലുണ്ടാവുന്നനിലപാടുമാറ്റത്തിന് അടിവരയിടുന്നതാണ് വിജയരാഘവന്റെ വിവാദപ്രസംഗത്തിനു മുതിർന്ന നേതാക്കൾ നൽകുന്ന പിന്തുണ.
പൗരത്വനിയമം പോലുള്ള പ്രശ്‌നങ്ങളിൽ അമിതോത്സാഹം കാട്ടിയ സി.പി.എം അമിതമായി ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന തോന്നൽ ഭൂരിപക്ഷ സമുദായത്തിലുണ്ടാക്കിയെന്ന വിലയിരുത്തൽ പാർട്ടി ഗൗരവമായെടുത്തിരിക്കുന്നുവെന്ന് വ്യക്തം. കേരളത്തിൽ ബി.ജെ.പിയെക്കാൾ വലിയ ഹിന്ദു പാർട്ടിയായ സി.പി.എമ്മിന് അടിത്തറയിൽ വിള്ളൽ വീണോ എന്ന സംശയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളുണ്ടാക്കി. പത്തുവർഷം കൊണ്ട് വോട്ടുവിഹിതം ഏതാണ്ട് ഇരട്ടിയാക്കാൻ ബി.ജെ.പിക്കായപ്പോൾ സി.പി.എമ്മിന് കാലിടറി. 2014-ലെ 40.42 ശതമാനം വോട്ട് 2024-ൽ 33.35 ശതമാനമായി, ഏഴു ശതമാനത്തിന്റെ ഇടിവ്. ഈഴവ, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുബാങ്കിനൊപ്പം ന്യൂനപക്ഷ വോട്ടുകളിൽ ഒരു ഭാഗം കൂടി കരസ്ഥമാക്കിയാൽ ഭൂരിപക്ഷം ഉറപ്പാക്കാമെന്ന സി.പി.എം കണക്കുകൂട്ടൽ ഫലിക്കാതെയായി.
സംസ്ഥാനമൊട്ടാകെ, പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ, ഈഴവവോട്ടുകൾ ബി.ജെ.പിയിലേക്ക് ഒഴുകിത്തുടങ്ങി. ആലപ്പുഴയും ആറ്റിങ്ങലും പോലുള്ള മണ്ഡലങ്ങളിൽ വന്ന വോട്ടിംഗ് ക്രമത്തിലെ വ്യത്യാസം സി.പി.എമ്മിന്റെ രക്തസമ്മർദ്ദം ശരിക്കും വർധിപ്പിച്ചതായി പാർട്ടിയുടെ തിരഞ്ഞെടുപ്പു ഫലത്തിന്റെ അവലോകനത്തിൽ നിന്നും മനസ്സിലാക്കാം. ഐക്യജനാധിപത്യ മുന്നണിയാകട്ടെ, ക്രിസ്ത്യൻ, മുസ്ലീം വോട്ടുകളിൽ നല്ലൊരു ശതമാനം നിലനിർത്തുന്നതിൽ വിജയിക്കുന്നതാണ് 2024-ൽ കണ്ടത്.ജോസ് കെ.മാണിയുടെ കേരള കോൺഗ്രസ് ഒപ്പം ചേർന്നതോടെ ക്രിസ്ത്യാനികളിൽ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണ ആർജ്ജിക്കാൻ കഴിഞ്ഞിരുന്നു ഇടതു മുന്നണിക്ക്. പക്ഷേ, സാഹചര്യങ്ങൾ അതിവേഗം മാറി. തൃശൂരിൽ ബി.ജെ.പിയുടെ സുരേഷ് ഗോപി നേടിയ വിജയം സമീപകാലത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വരുന്ന മാറ്റത്തിന്റെ സൂചകമാണെന്നു കരുതപ്പെടുന്നു.
ദീർഘകാലമായി കെടാതെ നിൽക്കുന്ന മുനമ്പത്തെ വഖഫ് തർക്കമെല്ലാം പ്രശ്‌നങ്ങളെ രൂക്ഷമാക്കുകയേ തരമുള്ളൂ. സുന്നികളിൽ ഒരു വിഭാഗത്തെ ഒപ്പം നിറുത്താനും സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാനുമൊക്കെ സി.പി.എമ്മിന് കഴിഞ്ഞിരുന്നെങ്കിലും ഈ വർഷത്തെ ഉപതിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷങ്ങളിൽ ഭൂരിപക്ഷവും യു.ഡി.എഫിനൊപ്പമാണ് നിന്നത്. ഈ സാഹചര്യത്തിൽ, ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന തോന്നൽ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തുന്നതെന്നു വ്യക്തമാണ്.തൃശൂരിലെ പൂരം കലക്കൽ വിവാദവും കരിമണൽ കോഴക്കേസിൽ മുഖ്യമന്ത്രി കേന്ദ്രസർക്കാരുമായി രഹസ്യധാരണയുണ്ടാക്കി എന്ന ആരോപണവുമൊക്കെ മാസങ്ങളായി കേരളം ചർച്ച ചെയ്യുമ്പോഴാണ് പാർട്ടി നേതാക്കൾ മുസ്ലീം വർഗീയതയ്‌ക്കെതിരായ പരാമർശങ്ങൾ നടത്തുന്നത്.
2019-ൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ നടത്തിയ ജാഥകളിലുണ്ടായിരുന്ന ലീഗുകാരുടെ പച്ചക്കൊടി ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ പാകിസ്താൻ പതാകകളായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു, പിന്നീടു നടന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടി പതാകകൾ മിക്കവാറും ഒഴിവാക്കാൻ ലീഗുകാർ നിർബന്ധിതരായി. ഇതൊന്നും അറിയാതെയാവില്ല വിജയരാഘവൻ പ്രിയങ്കയ്‌ക്കെതിരായ പരാമർശം നടത്തിയത്. മുസ്ലീം വർഗീയവാദികളുടെ പിന്തുണ കാരണമാണ് കോൺഗ്രസ് നേതാക്കളുടെ ജയമെന്ന സി.പി.എം നേതാവിന്റെ പ്രസ്താവന ഇതിനകംതന്നെ നിരവധി ദേശീയ മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.സി പി എം ഇപ്പോൾ ഒരു മുസ്ലീം വിരുദ്ധ പാർട്ടിയായി മാറിക്കഴിഞ്ഞു. അത് തന്നെയാണ് അവരുടെ ലക്ഷ്യം.
കോൺഗ്രസിനെ 'മൃദുഹിന്ദുത്വ'ത്തിന്റെ പേരിൽ ആക്രമിച്ച പാർട്ടിയാണ് സി പി എം. ഇപ്പോൾ അതു മുസ്ലീം പ്രീണനമായിരിക്കുന്നു. വോട്ടിനു വേണ്ടി ഹിന്ദുക്കളെ സന്തോഷിപ്പിക്കുന്ന നിലപാടുകൾ സ്വീകരിച്ചതായി പാർട്ടി ഇന്നലെ വരെ ആരോപിച്ചവർ വിജയിക്കുന്നതിനു പിന്നിൽ മുസ്ലീങ്ങൾ വൻതോതിൽ വോട്ടു ചെയ്തിട്ടുണ്ടെന്നു സൂചിപ്പിക്കുന്നത് പാർട്ടിയെ ഏതു തരത്തിലാണ് സഹായിക്കുക എന്നത് വ്യക്തമല്ല. ഇക്കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പു കാലത്തും അതിനു മുമ്പും ഷാഫി പറമ്പിലിനും സന്ദീപ് വാര്യർക്കും എതിരെ നടത്തിയ വർഗീയച്ചുവയുള്ള പരാമർശങ്ങൾ ഉദാഹരണം.
സമീപകാലം വരെ സി.പി.എം കൂടുതൽ മതേതരമായ ഒരു പ്രതിച്ഛായ നിലനിർത്തിയപ്പോൾ കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയിൽ മുസ്ലീം ലീഗും കേരള കോൺഗ്രസും പോലുള്ള കക്ഷികളുടെ പിന്തുണയെ ആശ്രയിച്ചു. സി.പി.എമ്മിന്റെ മതേതര പ്രതിച്ഛായയുമായി ഒത്തുപോവുന്നതായിരുന്നു ഹിന്ദുത്വ വിരുദ്ധ അജണ്ടയും ന്യൂനപക്ഷങ്ങൾക്കുള്ള നിർലോഭമായ പിന്തുണയും. പക്ഷേ, കേന്ദ്രതലത്തിൽ ശക്തരായ ബി.ജെ.പിക്ക് എതിരെ നിൽക്കാൻ ശേഷിയുള്ള ഏക ബദൽ കോൺഗ്രസാണെന്ന് ഭൂരിഭാഗം ന്യൂനപക്ഷ വിഭാഗങ്ങളും, പ്രത്യേകിച്ച മുസ്ലീങ്ങൾ, കരുതി. അത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട്ടുകൾ ഇടിയുന്നതിന് മുഖ്യകാരണമായി എന്ന വിലയിരുത്തൽ സി.പി.എമ്മിന്റെ ചുവടുമാറ്റത്തെ ഗണ്യമായി സ്വാധീനിച്ചു.
കേരളത്തിലെ മുസ്ലീം ജനതയുടെ ബഹുഭൂരിപക്ഷവും തീവ്രവാദപരമായ ആശയങ്ങളിൽ വീണുപോവാതിരിക്കുന്നതിന് മുഖ്യകാരണം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗാണ്. ലീഗിലെ ഒരു വിഭാഗം തീവ്രനിലപാടു സ്വീകരിക്കുന്നവരോട് അനുഭാവം കാട്ടുന്നതു മുതലെടുത്ത് ലീഗിനെയും അതിന്റെ പ്രമുഖ നേതാക്കളെയും വർഗീയതയുടെ പേരിൽ ആക്രമിക്കുകയാണ് സി പി എം ഇപ്പോൾ.ഇതുവരെ സി.പി.എമ്മിന്റെ രാഷ്ട്രീയ അടവുനയം അനുസരിച്ച് ബി.ജെ.പിയായിരുന്നു മുഖ്യശത്രു. മോദി സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുമായി കൈകോർക്കുന്നതായിരുന്നു പാർട്ടി സമീപനം. ബി.ജെ.പിക്കെതിരേ ദേശവ്യാപകമായി പടുത്തുയർത്തിയ 'ഇന്ത്യ' സഖ്യത്തിന്റെ പിറവിയിലും പ്രക്ഷോഭങ്ങളിലും സി.പി.എം. ഒരു മുഖ്യകണ്ണിയായി മാറിയതും കഴിഞ്ഞ മൂന്നു പാർട്ടി കോൺഗ്രസുകൾ അംഗീകരിച്ച ഈ അടവുനയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
പാർട്ടിക്ക് നോട്ടം വോട്ടുകളിൽ മാത്രമാണ്. അതുവഴി എത്തിപ്പിടിക്കേണ്ട അധികാരങ്ങളിലും. നഷ്ടമാവുന്ന ഹിന്ദു വോട്ടുകൾ നിലനിർത്തുന്നത് പാർട്ടിയുടെ മുഖ്യദൗത്യമായി മാറിയതു പോലെ. സി.പി.എം. കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യുന്ന രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലാൻ പാർട്ടി നിർദേശിക്കുന്നു. ഹിന്ദുത്വ വർഗീയ ചിന്ത വളർത്താൻ മതപരമായ ആചാരങ്ങളും ഉത്സവങ്ങളുമൊക്കെ ഉപയോഗപ്പെടുത്തുകയാണ് ആർ.എസ്.എസ്. എന്നും വിശ്വാസത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതിനെ നേരിടാനായി മതവിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും പറയുന്ന റിപ്പോർട്ട് ഇസ്ലാമിക മൗലികവവാദത്തിനെതിരെ ശബ്ദിക്കണമെന്നും പറയുന്നു. റിപ്പോർട്ട് അക്ഷരംപ്രതി നടപ്പാക്കുകയാണ് പാർട്ടിയെന്നു വേണം കരുതാൻ. എന്നാൽ ഇതിനെതിരെയാണ് സി പി ഐ നീങ്ങുന്നത്. മതേതര പ്രതിഛായ ഉപേക്ഷിക്കുന്ന കളിക്ക് തങ്ങളില്ലെന്നാണ് സി പി ഐ ആവർത്തിക്കുന്നത്.
ബി ജെ പി നിർവഹിക്കുന്ന റോൾ അവർ തുടരട്ടെ എന്നാണ് സി പി ഐ പറയുന്നത്. സി. പി എം അത് അനുകരിക്കേണ്ടത്രേ. ഇതിന്റെ പേരിൽ മുന്നണി തല്ലി പിരിഞ്ഞാലും അത്ഭുതപെടേണ്ടതില്ല. കാരണം സി പി ഐയെ സി പി എം മുഖവിലയ്ക്കെടുക്കില്ല. സി.പി. ഐ എന്തു തന്നെ പറഞ്ഞാലും തങ്ങളുടെ നിലപാടിൽ ഒരു വ്യത്യാസവും വരുത്താൻ സി പി എം തയ്യാറല്ല. അതിനാൽ തന്നെ മുന്നണിയിൽ അസ്വാരസ്യം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha


























