Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...


നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...


കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...


തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്


വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

തലസ്ഥാന നഗരത്തിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകൾ ..തീവ്രവാദികളുടെ സാന്നിധ്യം; വിവരങ്ങള്‍ ശേഖരിച്ച് എന്‍ഐഎ

29 DECEMBER 2024 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന് പിന്നിലെ പിടി മുറുക്കി കസ്റ്റംസ്

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഗരത്തില്‍ വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ പതിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. നഗരത്തില്‍ നടന്ന പല സംഭവങ്ങള്‍ക്ക് പിന്നിലും ആസൂത്രിത സ്വഭാവം ഉണ്ടെന്നും, ഇപ്പോൾ ഇത്തരത്തിലുളള പോസ്റ്ററുകള്‍ നഗരത്തിൽ പതിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.സംഭാൽ പള്ളി, പാലസ്തീൻ വിഷയങ്ങളിൽ വർഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ള പോസ്റ്ററുകൾ നഗരത്തിൽ പതിച്ച ഉത്തരേന്ത്യൻ സ്വദേശി മുഹമ്മദ് ഇഖ്ബാലിനെ ഫോർട്ട് പൊലീസ് പിടികൂടിയിരുന്നു

നഗരത്തിലെ ചില പോക്കറ്റുകളില്‍ മതതീവ്രവാദികള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കുന്നവരും ഉണ്ട്. ചില ഹോട്ടലുകള്‍ മൊബൈല്‍ ഷോപ്പുകള്‍, ചെറിയ റെഡിമെയ്ഡ് ഷോപ്പുകള്‍, ഇറച്ചിക്കടകള്‍ തുടങ്ങി ഇതര സംസ്ഥാനത്തൊഴിലാളികള്‍ ജോലിചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. ചില സ്ഥലങ്ങളില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ ഇതര സംസ്ഥാനത്തൊഴിലാളികളെ താമസിപ്പിക്കുന്ന ലേബര്‍ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

 

പത്തും പതിനഞ്ചും പേര്‍ വീതമുള്ള ചെറിയ ചെറിയ ഗ്രൂപ്പുകളായാണ് ഇവര്‍ താമസിക്കുന്നത്. ഓരോ മാസവും ആളുകള്‍ മാറിക്കൊണ്ടിരിക്കും. ആരൊക്കെയാണ് വരുന്നതെന്നോ താമസിക്കുന്നതന്നോ സമീപവാസികള്‍ക്കോ പോലീസിനോ പോലും അറിയില്ല. ഇവരില്‍ കൊടുംകുറ്റവാളികള്‍ മുതല്‍ തീവ്രവാദസംഘടകളിലെ അംഗങ്ങള്‍ വരെയുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായാണ് ഇവര്‍ ലേബര്‍ ക്യാമ്പുകളില്‍ താമസമാക്കുന്നത്. ഇത്തരക്കാര്‍ കാരണം ജോലിചെയ്ത് ജീവിക്കാന്‍ വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളെ വരെ ജനങ്ങള്‍ സംശയത്തോടെയാണ് നോക്കുന്നത്. ഇത്തരത്തില്‍ മതതീവ്രവാദികള്‍ താവളമാക്കുന്ന സ്ഥലങ്ങളില്‍ മണക്കാട് കമലേശ്വരം അമ്പലത്തറ മുട്ടത്തറ തുടങ്ങിയ പ്രദേശങ്ങളുമുണ്ട്. അനധികൃത മത പാഠശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു മാസം മുമ്പാണ് അമ്പലത്തറ പരുത്തിക്കുഴി അമ്മച്ചിമുക്കില്‍ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ ചിത്രം ഇരുട്ടിന്റെ മറവിലെത്തിയ സുന്നി മതപഠന വിദ്യാര്‍ത്ഥികള്‍ കുത്തിക്കീറി വികൃതമാക്കിയത്. അന്യമത വിദ്വേക്ഷവും രാജ്യവിരുദ്ധതയും പഠിപ്പിക്കുന്ന ഇത്തരം അനധികൃത മതപാഠശാലകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരോ പോലീസോ തയ്യാറാകുന്നുമില്ല. ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ദേവീദേവന്മാരുടെയും ഹൈന്ദവ സംഘടനകളുടെയും പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിച്ച് സാമുദായിക ധ്രുവീകരണവും വര്‍ഗീയ സംഘര്‍ഷവും സൃഷ്ടിച്ച് നാട്ടില്‍ അശാന്തി പടര്‍ത്തുക എന്നതാണ് ഇത്തരം മതതീവ്രവാദ സംഘടനകളുടെ ലക്ഷ്യം.

അതിനിടെ നഗരത്തില്‍ പാലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ച സംഭവത്തിനു പിന്നിലെ ലക്ഷ്യം വര്‍ഗീയ കലാപം തന്നെ. കൊച്ചിയില്‍ നിന്ന് എന്‍ഐഎ സംഘം തിരുവനന്തപുരത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം മണക്കാട് മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചതിന് ഉത്തരേന്ത്യന്‍ സ്വദേശിയായ മുഹമ്മദ് ഇഖ്ബാലിനെ ഫോര്‍ട്ട് പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടെന്ന സംശയത്തെതുടര്‍ന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

മണക്കാട് യുഎഇ കോണ്‍സുലേറ്റിനു സമീപത്തെ ഹോട്ടലിലെ ജീവനക്കാരന്റെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടത്തുകയും ഭീകര സ്വഭാവമുള്ള ലഘുലേഖകളുള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബംഗാള്‍ വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും ഇത് വ്യാജമാണെന്നും ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സാമൂഹ്യ സ്പര്‍ദ്ദയ്‌ക്കും കലാപ ലക്ഷ്യത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്ന കാര്യവും പരിശോധിക്കുന്നതായി ഫോര്‍ട്ട് പോലീസ് അറിയിച്ചു. താന്‍ ഒറ്റയ്‌ക്കാണ് പോസ്റ്ററൊട്ടിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൂട്ടാളികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശീലനം ലഭിച്ചയാളെപ്പോലെയാണ് ഇയാളുടെ പെരുമാറ്റം. ഇംഗ്ലീഷ് ഭാഷ നല്ല വശമുള്ളയാളാണ്.

ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട് വാടകയ്‌ക്ക് നല്‍കിയ കല്ലാട്ട്മുക്ക് സ്വദേശിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇയാള്‍ ഹാജരായിട്ടില്ല. ഹോട്ടലുടമകളെയും സഹതൊഴിലാളികളെയും വിശദമായി ചോദ്യം ചെയ്തു വരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...  (5 minutes ago)

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...  (9 minutes ago)

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...  (23 minutes ago)

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (2 hours ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (2 hours ago)

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്  (2 hours ago)

സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം  (3 hours ago)

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും  (3 hours ago)

ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശേരിയെ വിറപ്പിച്ച തോക്ക് വേട്ട... ദുബായിൽനിന്ന് കൊച്ചിയിൽ എത്തിയത് 11 എയർ റൈഫിളുകളുമായി; നെടുമ്പാശേരി വിമാനത്താവളത്തിൽ പാലക്കാട് സ്വദേശികൾ പിടിയിൽ, തോക്കുകൾ അഴിച്ചുമാറ്റി കടത്താൻ ശ്രമിച്ചതിന്  (4 hours ago)

നോട്ടീസിനെ ശപിച്ച് ബാങ്കുകാർ... വീണ്ടും കുതിച്ചുയർന്ന് സ്വർണം; പണയംവച്ചവർക്ക് ആശ്വാസം, ബാങ്കുകൾക്ക് ഇനി എന്ത് സംഭവിക്കും?  (4 hours ago)

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്  (5 hours ago)

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (5 hours ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (5 hours ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (6 hours ago)

Malayali Vartha Recommends