കാട്ടാന ആക്രമണത്തില്‍ 22കാരനായ യുവാവിന് ദാരുണാന്ത്യം

മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ 22കാരനായ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി ആണ് മരിച്ചത്. തേക്കിന് തോട്ടത്തില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മണ്‍സൂര്‍ ഓടി രക്ഷപ്പെട്ടു. മണ്സൂറിനും പരുക്കേറ്റു. മണ്‍സൂറാണ് നാട്ടുകാരെ വിവരം അറിയിച്ചത്. മണ്‍സൂറിന്റെ പരുക്കു ഗുരുതരമല്ല. അമര്‍ ഇലാഹിയുടെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആനശല്യം കാരണം വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മൂന്നു മണിയോടെയാണു സംഭവം നടന്നത്. വനത്തിന് അടുത്താണ് അമര്‍ ഇലാഹിയുടെ വീട്. വനത്തോട് ചേര്‍ന്ന മേഖലയാണ് മുള്ളരിങ്ങാട്. രണ്ട് വര്‍ഷമായി ആന ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സോളര്‍ ഫെന്‍സിങ് സ്ഥാപിക്കുന്ന നടപടികള്‍ നടക്കുകയാണെന്നു വനം വകുപ്പ് പറയുന്നു.
കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ചിലുള്ള ഭാഗമാണിത്. നേരത്തെ ആനകള്‍ പതിവായി കൃഷി നശിപ്പിച്ചിരുന്നു. ആളെ ആക്രമിക്കുന്നത് ആദ്യമായാണ്. കോതമംഗലത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് മുള്ളരിങ്ങാട്. പെരിയാര്‍ നദിയിലൂടെ നേര്യമംഗലം റെയ്ഞ്ചിലേക്ക് ആനകളെ കടത്തി വിട്ടിരുന്നു എന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്.
പ്രദേശത്തുനിന്ന് ആനകളെ തുരത്തുന്ന വനം വകുപ്പിന്റെ ദൗത്യം നടന്നിട്ടില്ലെന്ന് പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പറഞ്ഞു. ജനവാസമേഖയില്നിന്ന് ആനകളെ താല്‍ക്കാലികമായി മാറ്റുക മാത്രമാണ് ചെയ്തത്. ഫെന്‍സിങ് പൂര്‍ത്തിയാകുമ്പോള്‍ ജനവാസ മേഖലയില്‍നിന്ന് ആനകളെ തുരത്താമെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha


























