ഗാലറിയില്‍ നിന്ന് വീണ് തൃക്കാകര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്ക്

ഗാലറിയില്‍ നിന്ന് വീണ് തൃക്കാകര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയില്‍ നിന്നാണ് ഉമ തോമസ് വീണത്.ഗുരുതരമായി പരിക്കേറ്റ ഉമ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എംഎല്‍എയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ.
വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് എംഎല്‍എ വീണുവെന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണ് തലയില്‍ പരുക്കേറ്റിട്ടുണ്ട്. എംഎല്‍എയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിശോധന നടക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കലക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലുണ്ട്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha


























