ഒ എന്‍ വി അന്തരിച്ചു, മരിച്ചത് മലയാളികളുടെ സ്വന്തം കവി, വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം

ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ കവിയുമായ ഒ.എന്‍.വി.കുറുപ്പ് അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പി.പി.സരോജിനിയാണ് ഭാര്യ. രാജീവന്‍, ഡോ.മായാദേവി എന്നിവരാണ് മക്കള്‍. 1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായാണ് ഒ.എന്‍.വിയുടെ ജനനം. എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, സോവിയറ്റ്‌ലാന്‍ഡ് നെഹ്രു പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്‌കാരം, വിശ്വദീപ പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള ഒ. എന്‍. വി, ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ മലയാള സാഹിത്യകാരനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























