കൊല്ലം മീയണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം....
കൊല്ലം മീയണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസില്‍ നാല്‍പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ആക്‌സില്‍ ഒടിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha