സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായി ഫോറന്‍സിക് റിപ്പോര്‍ട്ട്....

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായി ഫോറന്‍സിക് റിപ്പോര്‍ട്ട്..... സ്വത്തുക്കള്‍ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ പിതാവ് ആര് ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
പിതാവിന്റെ ഒപ്പ് വ്യാജമാണെന്ന് കാട്ടി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ ദാസ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറിയത്.
ഇന്നലെ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് കോടതിക്ക് നല്കി. ഇതിലാണ് ഒപ്പുകള്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ബാലകൃഷ്ണ പിള്ള നേരത്തെ ബാങ്കിടപാടുകളില്‍ നടത്തിയ ഒപ്പുകള്‍, കേരള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ ചെയര്മാന് ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകള്‍, തിരഞ്ഞെടുപ്പുകള്‍ക്ക് നോമിനേഷന് നല്കിയപ്പോഴുള്ള ഒപ്പുകള്‍ തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























