കെ എസ് ആര് ടി സി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്...

കെ എസ് ആര് ടി സി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. വൈക്കം സ്വദേശിനി ജീബയ്ക്കാണ് പരിക്കേറ്റത്. കാലിനാണ് ഗുരുതര പരിക്ക്.
ജീബ അശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ജീബ കെ എസ് ആര് ടി സി ബസിനടിയില്‍പ്പെട്ടത് കാണാതെ, വണ്ടി 30 മീറ്ററോളം മുന്നോട്ടുപോയിരുന്നു. ഇതോടെയാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കെ എസ് ആര് ടി സി ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























