രോഗിയുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാത്ത സംഭവത്തില്‍ കാര്‍ യാത്രികനെതിരെ കേസെടുത്തു....

രോഗിയുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാത്ത സംഭവത്തില്‍ കാര്‍ യാത്രികനെതിരെ കേസെടുത്തു. പിണറായി സ്വദേശി ഡോക്ടര്‍ രാഹുല്‍ രാജ് ആണ് ആംബുലന്‍സിന് സൈഡ് കൊടുക്കാതെ കാറോടിച്ചത്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്ന വയോധിക മരണപ്പെട്ടിരുന്നു.ആശുപത്രിയില്‍ എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് മട്ടന്നൂര്‍ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്.
സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നല്കിയ പരാതിയിലാണ് കതിരൂര്‍ പൊലീസ് കേസെടുത്തത്. രാഹുല്‍ രാജില്‍ നിന്ന് 5000 രൂപ പിഴയും ഈടാക്കി.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോട എരഞ്ഞോളി നായനാര്‍ റോഡിലായിരുന്നു സംഭവം. ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് റുക്കിയയെ തലശേരിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
ഇതിനിടെയാണ് രാഹുല്‍ രാജിന്റെ കാര്‍ വഴിമുടക്കിയത്. അര മണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നിലുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ച റുക്കിയയ്ക്ക് ജീവന് നഷ്ടമായി.
https://www.facebook.com/Malayalivartha

























