ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 6.20ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1996 മുതല്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മലപ്പുറം മൊറയൂര്‍ സ്വദേശിയാണ്.
കൊണ്ടോട്ടിയിലെ സ്വവസതിയില്‍ എത്തിക്കുന്ന ഭൗതിക ശരീരം 12.30ന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം വൈകീട്ട് 4.30ന് ചെമ്മാദ് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍. ബംഗാളത്ത് കമ്മദാജിയുടെ മകള്‍ മറിയുമ്മയാണ് ഭാര്യ. മക്കള്‍: റഫീഖ് (ഗള്‍ഫ്), മുഹമ്മദ് സാദിഖ്, ഫാത്തിമ, റൈഹാനത്ത്. മരുമക്കള്‍: ഇസ്മാഈല്‍ ഫൈസി, സൈനുല്‍ ആബിദീന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha