താല്‍കാലിക ജോലിക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി

ദിവസ വേതനക്കാര്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലില്‍ മിനിമം വേതനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൂടാതെ എല്ലാ വര്‍ഷവും വില സൂചികയുടെ അടിസ്ഥാനത്തില്‍ വേതന വര്‍ധനവുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദിവസ വേതനം/കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ സ്തുത്യര്‍ഹ സേവനം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതിയ പദ്ധതിക്ക് 135 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. 10 വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തവരുടെ പ്രവര്‍ത്തനക്ഷമത മാനദണ്ഡമാക്കി മൂന്ന് വര്‍ഷം വരെ കരാര്‍ വ്യവസ്ഥയില്‍ പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാരെ അപേക്ഷിച്ച് തുച്ഛമായ പ്രതിഫലമാണ് ദിവസ വേതന/ കരാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇവര്‍ക്ക് ന്യായമായ ജീവിത നിലവാരം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്നും വാര്‍ത്താകുറിപ്പില്‍ മുഖ്യമന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha