മത്സരിക്കാന്‍ തയ്യാറെടുത്ത് വി.എസ് അച്യുതാന്ദന്‍, പാര്‍ട്ടിക്ക് തലവേദന

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും വി.എസ് വ്യക്തമാക്കി. വി.എസ് മത്സരിക്കുമോയെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് മത്സരിക്കാന്‍ തയ്യാറെടുത്തുകൊണ്ടുള്ള വി.എസിന്റെ പ്രസ്താവന. വി.എസ് മത്സരിക്കാന്‍ തയ്യാറായതിനാല്‍ പാര്‍ട്ടിക്ക് സീറ്റ് കൊടുക്കാതെ രക്ഷയില്ലെന്നായി. കഴിഞ്ഞ തവണ വി.എസിനെ മത്സരരംഗത്ത് നിന്ന് പാര്‍ട്ടി മറ്റി നിറുത്തിയപ്പോള്‍ ജനങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് മത്സരിപ്പിക്കുകയായിരുന്നു. വി.എസ് മത്സരരംഗത്തെക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനം ആര്‍ക്ക് നല്‍കുമെന്ന വിഷമഘട്ടത്തിലാകും പാര്‍ട്ടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ വി.എസ് അച്യുതാന്ദനുള്ള ജന പിന്തുണ പാര്‍ട്ടിക്ക് വിസ്മരിക്കാനാവില്ല. അഥവാ പ്രായത്തിന്റെ പേരില്‍ വിഎസിന് സീറ്റ് നിഷേധിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ജനരോക്ഷം പാര്‍ട്ടി വോട്ട് കുറക്കുമോയെന്നും പാര്‍ട്ടിയെ ഭയപ്പെടുത്തുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രികുപ്പായം തൈപ്പിച്ച് നവകേരളമാര്‍ച്ച് നയിച്ച് വിജയിപ്പിച്ച് തലയുയര്‍ത്തി നില്‍ക്കുന്നത് വെറുതെയല്ല. പാര്‍ട്ടിക്കകത്ത് വി.എസ് അച്യുതാന്ദനുള്ളത്ര ജനപിന്തുണ തനിക്കും ലഭിക്കുന്നുണ്ടെന്ന് നവകേരള മാര്‍ച്ചിലൂടെ പിണറായി വിജയന്‍ തെളിയിച്ചു. കേരളത്തിലെ മറ്റ് രാഷ്ട്രീയ നേതാക്കളുടെ യാത്രകളെക്കാള്‍ ജനപിന്തുണ ലഭിച്ചത് പിണറായിയടെ നവകേരള മാര്‍ച്ചിനായിരുന്നു.
യു.ഡി.എഫിന്റെ അഴിമതി ഭരണം ജനം മടുത്തുവെന്നാണ് പൊതുവെയുള്ള ധാരണ. അതുകൊണ്ട് തന്നെ ഭരണമാറ്റം ഉണ്ടാകുമെന്നാണ് പാര്‍ട്ട് പ്രതീക്ഷക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പഥത്തിലെത്താന്‍ സാധ്യതവളരെ കൂടുതലായതിനാല്‍ പാര്‍ട്ടുക്കകത്ത് ഒരു അടി പ്രതീക്ഷിക്കാം മുഖ്യമന്ത്രി കസേരക്കായി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസും പിണറായിയും മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി പൊളിറ്റ് ബ്യൂറോ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. താന്‍ മല്‍സരരംഗത്ത് ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നത് യ്.ഡി.എഫിന്റെ മോഹം മാത്രമെന്നാണ് എല്‍.ഡി.എഫ് ക്യാമ്പിലെ സംസാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha