ജനതാദള്‍ എസില്‍ തര്‍ക്കം മുറുകുന്നു, പിളര്‍പ്പിലേക്ക്

മാത്യു ടി തോമസിനെതിരെ ജനതാദള്‍ എസിലെ ഒരുവിഭാഗം രംഗത്തെത്തിയതിനെ തുടര്‍ന്ന് ജനതാദള്‍ എസില്‍ തര്‍ക്കം മുറുകുന്നു. മാത്യു ടി തോമസ് പ്രസിഡന്റ് സഥാനം രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി ജനറല്‍ സികെ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രംഗത്തെത്തിയത്. രാജി ആവശ്യപ്പെട്ട് സംഘം സംസ്ഥാന സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇറങ്ങിപോയവര്‍ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. മാത്യു ടി തോമസ് പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.
കുറച്ച് കാലമായി ജനതാദള്‍ യോഗങ്ങളില്‍ നേതൃമാറ്റം ഇവര്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ സംഘടനയില്‍ യാതൊരു പ്രശ്‌നങ്ങളില്ലെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ സംസ്ഥാന സമിതി അംഗം സികെ ഗോപിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു. ആര്‍എസ്പി വിട്ടുപോയ സാഹചര്യത്തില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ജനതാദള്‍ എസിന് നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha