ഭര്‍ത്താവിനെ പിരിച്ചുവിട്ടതിന് ഭാര്യയുടെ പ്രതികാരം; കമ്പനി മേധാവിയെ കൊല്ലാന്‍ ക്വട്ടേഷന്‍

ഓപ്പറേഷന്‍ ബൈ പൊന്നു ഇന്‍ കുമളി. ക്വട്ടേഷന്‍ കുത്തക ആണുങ്ങള്‍ വിട്ട് സ്ത്രീകളും എറ്റെടുക്കുന്ന കേസുകള്‍ നിരവധിയാകുന്നു. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘങ്ങളുടെ കേസുകള്‍ പോലീസില്‍ എത്തുന്നില്ലെന്ന ആക്ഷേപമാണ് നിലവില്‍ ഉള്ളത്. അതിനിടയിലാണ് ഇത്തരമൊരു സംഭവം. സ്വകാര്യ റിസോര്‍ട്ട് ഗ്രൂപ്പിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റിനെ ആക്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍. ഒരു സ്ത്രി ഉള്‍പ്പെടെ എട്ടുപേരാണ് പിടിയിലായത്. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനാണ് ശരത്, അജയ് എന്നീ ജീവനക്കാരെ റിസോര്‍ട്ടില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന് പ്രതികാരമായി കമ്പനി മേധാവിയെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് ആക്രമിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ തിരുവന്തപുരം ശ്രീകാര്യം ശബരീനഗറില്‍ ശരത്, ഇയാളുടെ ഭാര്യ പൊന്നു , കുറവിലങ്ങാട് സ്വദേശി അജയ്, കട്ടപ്പന സ്വദേശികളായ ലിജോ ജോസഫ്, രഞ്ജിത്, സുഭാഷ്, മിഥുന്‍, എല്‍ദോ എന്നിവര്‍ പിടിയിലായി. കഴിഞ്ഞ പതിനൊന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
റിസോര്‍ട്ടിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായ വരുണ്‍ ജോര്‍ജ് തോമസിനെ കുമളിയിലുള്ള റിസോര്‍ട്ടിന്റെ മുറിയില്‍ ആക്രമിക്കുകയായിരുന്നു. ഒപ്പം വരുണിന്റെ മൊബൈല്‍ ഫോണും 5000 രൂപയും ക്രെഡിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖകളും ഇവര്‍ കൈക്കലാക്കിയിരുന്നു. അതോടൊപ്പം വരുണിന്റെ ചെക്ക്‌ലീഫ് ഉപയോഗിച്ച് എഴുപതിനായിരത്തോളം രൂപ ഇവര്‍ പിന്‍വലിക്കുകയും ചെയ്തു.
സംഭവം നടന്ന ദിവസം ആറംഗ സംഘം റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നുവെന്ന റിസോര്‍ട്ട് ജീവനക്കാരുടെ മൊഴിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിനായി പൊന്നുവാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പോലീസ് പറഞ്ഞു. പൊന്നുവിന് മറ്റു ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധവും പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. കുമളിയിലെ ഓപ്പറേഷന്റെ തിരക്കഥ പൊന്നുവിന്റേതായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha