കെ. സുധാകരനെതിരെ കണ്ണുരില് പി.കെ രാഗേഷ് ഇടത് സ്ഥാനാര്ത്ഥി, പിന്തുണച്ച് സി.പി.ഐ എം

കണ്ണൂരില്‍ കോണ്‍ഗ്രസിന് വീണ്ടും തലവേദന സൃഷ്ടിക്കാന്‍ പികെ രാഗേഷ് രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെണ്ടാണ് പികെ രാഗേഷ് രംഗത്തെത്തിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടാാണ് പികെ രാഗേഷ് തീരുമാനം. കഴിഞ്ഞ തവണ എല്‍ഡിഎഫിന് അപ്രതീക്ഷിത തോല്‍വിയേറ്റ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയാല്‍ ഇടതു പിന്തുണ ലഭിക്കുമെന്നാണ് രാഗേഷിന്റെ പ്രതീക്ഷ. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പികെ രാഗേഷുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ച് രാഗേഷ് ഇടതിനോടൊപ്പം ചേര്‍ന്നിരുന്നു. ഉപാധികള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനു പിന്നാലെ രാഗേഷ് ഡിസിസിയിലുമെത്തി. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം അങ്ങനെതന്നെ കിടക്കുന്നുണ്ടെന്നും ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഇപ്പോള്‍ പികെ രാഗേഷിന്റെ നിലപാട്. എന്നാല്‍ എവിടെ സ്ഥാനാര്‍ത്ഥിയാവണമെന്നത് ഐക്യജനാധിപത്യ സംരക്ഷണ സമിതി തീരുമാനിക്കുമെന്ന് പികെ രാഗേഷ് വ്യക്തമാക്കി.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അപ്രതിക്ഷിത വിമത സ്ഥാനാര്‍ത്ഥിയായി നിന്നുകൊണ്ട് വിജയം നേടിയിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇടത് പാര്‍ട്ടി ഭരണം നിലനിര്‍ത്തിയിരിക്കുന്നത് രാഗേഷിന്റെ പിന്തുണയോടുകൂടിയാണ്. പികെ രാഗേഷ് ഡി.സി.സിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ വിമതനായി മത്സരിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇരു പാര്‍ട്ടികള്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ രാഗേഷിന്റെ വോട്ട് കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ ഇരു പാര്‍ട്ടികള്‍ക്കും വേണ്ടിവന്നു. ഈ സാഹചര്യം മുതലെടുക്കാന്‍ രാഗോഷ് ശ്രമിച്ചങ്കിലും മുഴുവന്‍ ആവശ്യങ്ങളും പരിഹരിക്കാന്‍ കെ.പി.സി.സിക്ക് കഴിഞ്ഞില്ല. സുധാകര പക്ഷത്തോടുള്ള കടുത്ത എതിര്‍പ്പാണ് രാഗോഷിനെ ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. കണ്ണൂരില്‍ സുധാകരനെതിരായിട്ട് മത്സരം വന്നാല്‍ സിപിഐ എം പുറത്ത് നിന്ന് പിന്തുണ നല്കാനാണ് സാധ്യത. ഇടത് സ്ഥാനാര്‍ത്ഥിയെ നിറുത്താതെ സുധാകരനെ തോല്പ്പിക്കാനാകുമെന്നാണ് ഇടതു പാളയത്തിലെ കണക്ക് കൂട്ടല്‍. ഇത് സംബത്തിച്ച് ഇടതു നേതാക്കളുമായി പികെ രാഗേഷ് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാ ആര്‍.എസ്.എസ് വിട്ട് ഇടതിലേക്ക് എത്തിയവരെയും സ്ഥാര്‍ത്ഥികളാക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. കണ്ണൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി പികെ രാഗേഷ് രംഗപ്രവേശനം ചെയ്യുമെന്ന് മലയാളിവാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
തെരഞ്ഞെടുപ്പില്‍ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത് ശരിയായ രീതിയല്ലെന്നും പികെ രാഗേഷ് പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെ സുധാകരന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പികെ രാഗേഷിന്റെ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha