സങ്കടക്കാഴ്ചയായി... വ്യായാമത്തിനിടെ 57കാരന് ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു

സങ്കടക്കാഴ്ചയായി... വ്യായാമത്തിനിടെ 57കാരന് ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു. വട്ടമ്പലം സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്.
കോടതിപ്പടിയിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുകയായിരുന്നു സന്തോഷ് കുമാര്‍. സ്ഥിരമായി ഈ സമയത്തായിരുന്നു അദ്ദേഹം വ്യായാമം ചെയ്യാന്‍ എത്താറുള്ളത്്. വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha


























