റിയാലിറ്റിഷോ താരം റോബിന് രാധാകൃഷ്ണന് എന്തുപറ്റിയെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ

മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു റിയാലിറ്റിഷോ താരം റോബിന് രാധാകൃഷ്ണനും ഇന്‍ഫ്ലുവന്‍സര്‍ ആരതി പൊടിയും തമ്മിലുള്ള വിവാഹം. ദിവസങ്ങളോളം നീണ്ടു നിന്ന വിവാഹ ആഘോഷങ്ങള്‍ അടുത്തിടെയാണ് സമാപിച്ചത്. എന്നാല്‍ ആഘോഷങ്ങള്‍ സമാപിച്ചതിനു പിന്നാലെ, മറ്റൊരു വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് റോബിന്റെ ആരാധകര്‍. റോബിന് ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. റോബിന്റെ സുഹൃത്തുക്കള്‍ പരുക്കേറ്റ് കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ എന്താണു സംഭവിച്ചതെന്ന് വ്യക്തമല്ല.
വിവാഹ ആഘോഷങ്ങളിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് വിഡിയോ തുടങ്ങുന്നത്. എന്നാല്‍ വിഡിയോയുടെ അവസാനത്തില്‍ പരുക്കേറ്റ് കിടക്കുന്ന റോബിന്റെ സുഹൃത്തുക്കളെ കാണാം. റോബിനും ആരതിയും ഇവരെ സന്ദര്‍ശിക്കുന്നതും വിഡിയോയില്‍ ഉണ്ട്. ഏറ്റവുമൊടുവില്‍ റോബിന് ഡ്രിപ്പിട്ടു കിടക്കുന്നതും കാണാം. സമൂഹമാധ്യമത്തിലെത്തിയ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. റോബിന് എന്തു പറ്റി എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ വിഡിയോയുമായി ബന്ധപ്പെട്ട് റോബിനോ സുഹൃത്തുക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫെബ്രുവരി പതിനാറിനു ഗുരുവായൂരില്‍ വച്ചായിരുന്നു റോബിന് ആരതി വിവാഹം. വിവാഹനിശ്ചയം നേരത്തെ നടന്നിരുന്നു എങ്കിലും ഇരുവരും വേര്‍പിരിഞ്ഞെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഒന്‍പതു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികളായിരുന്നു നടന്നത്.
https://www.facebook.com/Malayalivartha


























