സ്കൂള്‍ ബസുകളില്‍ ക്യാമറ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍...

സ്കൂള്‍ ബസുകളില്‍ ക്യാമറ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അടുത്ത അധ്യയനവര്‍ഷം മുതല്‍ ക്യാമറ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യ ബസുകളില്‍ ഡ്രൈവറുടെ കാബിനില്‍ ഉള്‍പ്പെടെ ക്യാമറ വെക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കോടതി നിര്ദേശവുമതാണ്. എതിര്‍ത്തിട്ട് കാര്യമില്ല. സ്വകാര്യ ബസ് ജീവനക്കാര്‍ കുറ്റവാളികളെല്ലെന്ന് ഉറപ്പിക്കാന്‍ പൊലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ജീവനക്കാരില്‍ അത് ഉറപ്പാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്പോസ്റ്റില്‍ അഴിമതി അവസാനിപ്പിക്കുകയും ചെയ്യും.
വിജിലന്‍സ് പരിശോധന തുടരും. കൃത്യമായി നടപടിയുണ്ടാകുന്നതാണ്. ഉദ്യോഗസ്ഥര്‍ എല്ലാവരും കള്ളന്മാരെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്കുമുമ്പ് ശമ്പളം നല്കുന്ന കാര്യത്തില്‍ ബാങ്കുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha


























